തിരുവനന്തപുരത്തിന് അധിപനായ ശ്രീ പദ്മനാഭന്‍ അനന്തന്റെ മേല്‍ ശയിക്കുന്നതിനു ഒരു കഥ ദോഷൈക ദൃക്കുകള്‍ വാമൊഴിയായി മുമ്പ് പ്രചരിപ്പിച്ചിരുന്നു. ഇപ്പോള്‍ ബ്ലോഗുകളുടെ കാലത്ത് വാമൊഴി കഥകള്‍ ഒന്നും കേള്‍ക്കാറില്ല. അതുകൊണ്ട് ആ പഴയ കഥയോ അതിന്റെ റീമേക്ക്കളോ ഇപ്പോള്‍ പ്രചാരത്തില്‍ ഉള്ളതായി അറിയില്ല. കഥ ഇങ്ങനെ ആണ്.
ഭഗവാന്‍, നല്ല ആള്‍ക്കാരുള്ള ഉത്തരകേരളത്തില്‍ നില്‍ക്കുന്നു. (ഗുരുവായൂരപ്പന്‍). കുറച്ചു തെക്കോട്ട് വന്നപ്പോള്‍, ആളുകള്‍ അത്രത്തോളം നല്ലവരല്ല എന്നു കണ്ടു ഭഗവന്‍ ഇരുന്നുപോയി (ശബരിമല), തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ഭഗവാന് ഇരിക്കാനുള്ള ത്രാണി പോലും നസ്തപ്പെട്ടു പോയി, കിടപ്പിലായി എന്നു. അത്രയ്ക്ക് മോശപ്പെട്ടവരാന് തിരുവനന്തപുരത്തുകാര്‍ എന്നാണു ടി ദോഷൈക ദൃക്കുകള്‍ പറഞ്ഞു പരത്തിയ കഥയിലെ സാരാംശം.
അന്നൊക്കെ അത്തരം കഥകള്‍ക്ക് മറുപടി പറയാന്‍ വേണ്ട പിന്‍ബലം ഞങ്ങള്‍ക്ക് തിരുവനന്തപുരതുകാര്ക്കില്ലയിരു
തിരുവനന്തപുരത്തുകാര്‍ നല്ലവരായതുകൊണ്ട് ഭഗവാന് വിശ്വാസമായിരുന്നു. അല്പം കിടന്നു ഒന്ന് വിശ്രമിച്ചാലും ആരും ഒന്നും കൊണ്ടുപോകില്ല. സ്വസ്ഥം, സമാധാനം. വടക്കോട്ട് പോകുന്തോറും കിടപ്പ് ഇരിപ്പായി - കാത്തിരിപ്പായി, പിന്നെയും വടക്കോട്ട് നില്‍പ്പായി - ഇനിയും കുറച്ചുകൂടി വടക്കൊട്ടായിരുന്നെങ്കില്‍ സ്വന്തം വാഹനതിലായിരിക്കും ഭഗവാന്റെ സ്ഥാനം - ഓടി രക്ഷപ്പെടാന്‍. ഹോ, ഇപ്പോഴാണ് ഒരു മനസമാധാനം വന്നത്. പഴയ വാമോഴിക്കതക്ക് ഇങ്ങനെ പകരം വീട്ടാന്‍ പറ്റിയല്ലോ.
കഥ കഴിഞ്ഞു.
ഇനി അല്പം കാര്യം.
പദ്മനാഭന്റെ നിധി എങ്ങനെ കൈകാര്യം ചെയ്യണമെന്നതാണ് ഇപ്പോള്‍ പദ്മനാഭ ദാസന്മാരുടെ ആധി. നിലവറയില്‍ തന്നെ സൂക്ഷിക്കണമെന്ന് ചിലര്‍, മുസിയമുണ്ടാക്കി അതിനകത്ത് കാഴ്ചക്ക് വക്കണമെന്ന് മറ്റു ചിലര്‍, സ്വര്‍ണം സര്‍ക്കാരിലേക്ക് കണ്ടു കെട്ടി (ആ കെട്ട് കഴിഞ്ഞാല്‍ പിന്നെ ഭഗവാനു പോലും അറിയാന്‍ പറ്റില്ല അതിനു എന്ത് സംഭവിച്ചു എന്നു) പണമാക്കി വികസനത്തിന് ഉപയോഗിക്കണമെന്ന് ചിലര്‍, ഇനി അതുമല്ല ഹിന്ദുക്കളുടെ മാത്രം വികസനത്തിന് ഉപയോഗിക്കണമെന്ന് മറ്റു ചിലര്‍, ഇതൊന്നും അല്ലാതെ മറ്റു പലവിധ അഭിപ്രായങ്ങള്‍ ഉള്ള മറ്റനേകം പേരും.
റിസര്‍വ് ബാങ്ക് പണം ഇറക്കുന്നത് സ്വര്‍ണം കരുതല്‍ ധനമായി വച്ചുകൊണ്ടാണ്. പദ്മനാഭന്റെ സ്വര്‍ണവും ഇങ്ങനെ കരുതല്‍ ധനമായി കണ്ടുകൊണ്ടു റിസര്‍വ് ബാങ്കിന് പണം പുതുതായി അച്ചടിച്ച് ഇറക്കാം. കരുതല്‍ സ്വര്‍ണ്ണത്തിന്റെ പല മടങ്ങാണ് പണമായി ഇറക്കുന്നത്. ഇരുപത്തഞ്ചു ശതമാനം കരുതല്‍ സ്വര്‍ണമായി കണ്ടു പണം അച്ചടിക്കുന്നു എങ്കില്‍ തന്നെ, ഇപ്പോഴത്തെ കണക്കു വച്ചു നാല് ലക്ഷം കോടി രൂപ അച്ചടിച്ച് ഇറക്കാം. കേരളത്തിന്റെ വികസനത്തിനായി അതിന്റെ നാലില്‍ ഒന്ന് ഭാഗം നല്‍കാം.
പണം അച്ചടിച്ച് കഴിഞ്ഞിട്ട് കരുതല്‍ സ്വര്‍ണം ഒരു മ്യുസിയം ഉണ്ടാക്കി അതില്‍ സൂക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യാം. അങ്ങനെ അതില്‍ നിന്നും അധിക വരുമാനം ഉണ്ടാക്കുകയും ചെയ്യാം. ആ വരുമാനം ഉപയോഗിച്ച് തന്നെ നിധിയുടെ കാത്തു സൂക്ഷിപ്പിനായിട്ടുള്ള ചെലവുകളും കഴിച്ചു കൂട്ടാം.
ടി മ്യുസിയം അമ്പലത്തിനോടു ചെന്ന് തന്നെ, എന്നാല്‍ അമ്പലത്തിനു പുറത്തായി പണി കഴിപ്പിക്കാവുന്നതാണ്. കൂടാതെ, ടി മ്യുസിയം അമ്പലത്തിന്റെ സ്വത്തായി കണക്കാക്കുകയും വേണം. സ്വത്തു അമ്പലത്തിന്റെത് ആണെങ്കിലും നടത്തിപ്പും മറ്റു കാര്യങ്ങളും റിസര്‍വ് ബാങ്ക്, ഭാരത സര്‍ക്കാര്‍, കേരള സര്‍ക്കാര്‍ എന്നിവര്‍ക്കായിരിക്കും.
ഒരു ലക്ഷം കോടിയുടെ നാലും മടങ്ങ് റിസര്‍വ് ബാങ്ക് പണമായി പ്രിന്റ് ചെയ്തു പൊതു വിപണിയില്‍ ഇറക്കുമ്പോള്‍, തീര്‍ച്ചയായും അതിന്റെ വളരെ വലിയ ഭാഗം, ഇന്ത്യയിലെ ഭൂരിപക്ഷമായ ഹിന്ദുക്കളുടെ കയ്യില്‍ തന്നെ എത്തും.
അങ്ങനെ പദ്മനാഭന്റെ നിധി ബഹു ഭൂരിപക്ഷത്തിന്റെയും അഭിപ്രായമനുസരിച്ച് പ്രയോജനപ്പെടുത്താന്‍ പറ്റും.
കേരളത്തിനുവേണ്ടി ഉപയോഗിക്കണം എന്നവര്‍ക്ക് റിസര്‍വ് ബാങ്ക് പ്രിന്റ് ചെയ്യുന്ന പണത്തിന്റെ നാലില്‍ ഒന്ന് കേരളത്തിന് ലഭിക്കുന്നതോടെ സമാധാനം ഉണ്ടാകും.
നിധി അമ്പലത്തില്‍ തന്നെ സൂക്ഷിക്കണം എന്നുള്ളവര്‍ക്ക് നിധി സൂക്ഷിക്കുന്ന മ്യുസിയം അമ്പലത്തിന്റെ സ്വതാകുന്നതോടെ സമാധാനം കിട്ടും. മ്യുസിയം വാദികള്‍ക്കും സമാധാനം കിട്ടും.
ഇനിയും പരാതികള്‍ തീരാത്തവര്‍ ഉണ്ടെങ്കില്‍, അവരെ മേല്‍പടി പദ്ധതികളുടെ honarary നടത്തിപ്പുകാരക്കുക. honarary നടത്തിപ്പുകാര്‍ക്ക് പണി മാത്രമേ ഉണ്ടാകൂ, പണമുണ്ടാകില്ല...