തിരുവിതാം കൂറിന്റെ പൈതൃകം ആണെന്ന് വിചാരിക്കേണ്ട.
തിരുവിതാംകൂറ് കാരന്റെ വിചാരങ്ങള്‍ എന്ന് കണക്കാക്കിയാല്‍ മതി.
05 ഫെബ്രുവരി 2013
01 ഫെബ്രുവരി 2013
എന്റെ സംസ്കാരം
ഇന്നലെ
ദുഭായിലെ ആഗോള ഗ്രാമത്തില്‍ പോയിരുന്നു. ഒരു കെനിയന്‍ ചായപ്പൊടി
കമ്പനിയുടെ തട്ടുകടയില്‍ നിന്നും ചായ കുടിച്ചു. സസ്യങ്ങള്‍ക്ക് വലിയ
വ്യത്യാസം ഒന്നും ഇല്ലാത്തത് കൊണ്ട്, നാട്ടിലെ ചായപ്പോടിയുടെ രുചിയെ
എനിക്ക് തോന്നിയുള്ളൂ.
വെള്ളം ചൂടാക്കി, അത് ഗ്ലാസില്‍ പകര്‍ന്നു,
ചായകീശയും പഞ്ചാരയും ഇട്ടു ചായ തയ്യാറാക്കുന്ന രണ്ടു മിനിറ്റ് സമയത്തില്‍,
വളരെ ചെറുപ്പമായ കെനിയന്‍ ചായക്കടക്കാരന്‍, അവന്റെ നാടിനെ കുറിച്ചും, ആ
നാട്ടിലെ ചായ / കാപ്പി സംസ്കാരത്തെ കുറിച്ചും ഞങ്ങള്‍ക്ക് നല്‍കിയ പ്രത്യേക
ബ്രാന്‍ഡ് തേയിലയെ കുറിച്ചും സംഷിപ്ത വിവരണം നല്‍കി.
തൊട്ടപ്പുറത്തെ സ്ടാളില്‍ നിന്നും ഒരു ജോഡി ആഫ്രിക്കന്‍ തടി പ്രതിമകള്‍
എന്റെ സുഹൃത്ത് വാങ്ങി. അവന്‍ ആദ്യമായി ദുഭയില്‍ വരുന്നത് കൊണ്ട് മറ്റൊരു
സുഹൃത്ത് അവനു വേണ്ടി വിലപേശല്‍ നടത്തി ഒടുവില്‍ കച്ചവടം ഉറപ്പിച്ചു.
സാധനം വാങ്ങി എന്ന് ഉറപ്പായപ്പോള്‍, കടക്കാരന്‍ ആ പ്രതിമകളുടെ പ്രാധാന്യം
പറഞ്ഞു മനസ്സിലാക്കി. കൂടെ, പ്രതിമ വാങ്ങിയ സുഹൃത്ത് ആദ്യമായി ദുഭായില്‍
വരുകയാണ് എന്നും, കൂടെ വന്നവര്‍ കാലങ്ങളായി ഇവിടെ വസിക്കുന്നവര്‍ ആണെന്നും,
വീണ്ടും കടയില്‍ "ഒറ്റയ്ക്ക്" വരണം
എന്നും അദ്ദേഹം നാട്ടിലെ മുഖലക്ഷണം പറയുന്ന അവലക്ഷണക്കാരുടെ അനായാസതയോടെ
അദ്ദേഹം ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് പറഞ്ഞു. എങ്ങനെ അദ്ദേഹം ആ കണ്ടെത്തല്‍
നടത്തി എന്നും അദ്ദേഹം പറഞ്ഞു - വര്‍ഷങ്ങളായി ധാരാളം മലയാളീ സുഹൃത്തുക്കള്‍
അദ്ദേഹത്തിന് ഉണ്ടത്രേ.
നമ്മുടെ സംസ്കാരം ലോകത്തിനു മുന്നില്‍
പകര്‍ന്നു കൊടുക്കുന്ന ഇന്ത്യന്‍ പവിലിയനില്‍ എത്തി. ഭാരതീയ സംസ്കാരം
കൃത്യമായി പകര്‍ന്നു കൊടുക്കുന്നത് തന്നെ ഇന്ത്യന്‍ പവിലിയന്‍. ഒരു മലയാള
മീഡിയ സ്ടാളില്‍ "ഒരു മിനുട്ടില്‍ ഏറ്റവും കൂടുതല്‍ ബലൂണ്‍ ഊതി
വീര്‍പ്പിച്ചു പൊട്ടിക്കുന്ന ആവേശകരമായ മത്സരം", വലിയ ഒരു വേദിയില്‍
"സ്ത്രീലിംഗം പുല്ലിംഗം വാടാ അയ്യാ അയ്യേ" എന്നിത്യാദി വാക്കുകള്‍ നിറഞ്ഞ
ഒരു സിനിമാ ഗാനത്തിന്റെ അകമ്പടിയോടുള്ള "സിനിമാടിക് ഡാന്‍സ്", അങ്ങനെ
പോകുന്നു നമ്മുടെ സാംസ്കാരിക വിനിമയങ്ങള്‍.
മഹത്തായ സംസ്കാരം
എന്താണ് എന്ന് മനസ്സിലാക്കികാന്‍ പോകുന്നതായിരുന്നു ഇന്നലത്തെ ആഗോള ഗ്രാമ
സന്ദര്‍ശനം. സംസ്കാരം എന്നാല്‍, കഴിഞ്ഞു പോയ തലമുറയുടെ ജീവിത രീതി
അല്ലെന്നും, "ന്ടുപ്പുപ്പായ്ക്ക് ആണെന്ടാര്‍ന്നു" എന്ന് പറയുന്നത് പോലെ
അല്ലെന്നും എനിക്ക് മനസ്സിലായി. സംസ്കാരം എന്നത് ഭൂതമല്ല, വര്‍ത്തമാനമാണ്,
ഇന്നത്തെ ജീവിതമാണ് സംസ്ക്കാരം. അത് തന്നെയാണ് ഇന്ത്യന്‍ പവിലിയനില്‍ ഞാന്‍
ഇന്നലെ കണ്ടതും.
ഇന്ത്യന്‍ പവിലിയനില്‍ കണ്ടത് എല്ലാം ഞാന്‍ പറഞ്ഞില്ല. എന്നെ കുരിച്ചു തന്നെ ഞാന്‍ കൂടുതല്‍ ദുഷിച്ചു പറയുന്നത് നല്ലതല്ലല്ലോ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)