30 നവംബർ 2012

ദൈവത്തിന്റെ കാരുണ്യ വര്ഷം!

ദുഭായിയില്‍ ഇപ്പോള്‍ സമയം വെള്ളിയാഴ്ച പകല്‍ പതിനൊന്നു മണി. സാദാരണ വെള്ളിയാഴ്ചകളില്‍ ഈ സമയം  ദുഭായി ഉറക്കത്തില്‍ നിന്നും ഉണരുകയെ ഉള്ളൂ. ഇന്ന് പതിവിനു വിരുദ്ധമായി രാവിലെ ഒന്‍പതു മണി മുതല്‍ നഗരത്തിലെ അനേകംപേര്‍ അവരവുടെ ഫ്ലാറ്റിനു പുറത്തായിരുന്നു. തീരെ ചെറിയ കുട്ടികള്‍ അവരുടെ ജീവിതത്തിലെ ആദ്യത്തെ അനുഭവം ആസ്വദിക്കുന്നു. മുതിര്‍ന്നവര്‍  ഗൃഹാതുരത്വതിലേക്ക് മടങ്ങി പോകുന്നു.   വളരെ  മനോഹരമായ  ഒരു പ്രഭാതം.  ദുഭായില്‍ അത്യപൂര്‍വമായ  ഒരു  സംഭവം.

രാത്രിമഴയായി തുടങ്ങിയ ദൈവത്തിന്റെ കാരുണ്യ വര്ഷം, രാവിലെ ഒന്‍പതു മണി ആയപ്പോഴേക്കും, അതിന്റെ സര്‍വ്വ ഭാവങ്ങളും സമന്വയിപ്പിച്ച് ഈ സമയം വരെ തകര്‍ത്തു പെയ്തു. അകമ്പടിയായി ഇടിമിന്നലുകളും.  രണ്ടു മണിക്കൂര്‍ ഞാന്‍ മറ്റനേകം  ആളുകളോടൊപ്പം  ശരിക്കും മഴയെ ആസ്വദിക്കുകയായിരുന്നു.  മഴയെ പേടിക്കുന്ന ചില കുടുംബങ്ങള്‍ അവരവരുടെ വാഹനങ്ങളില്‍ ഞങ്ങളെ തുറിച്ച കണ്ണുകളോടെ നോക്കി കടന്നു പോകുന്നു. മറ്റു ചിലര്‍ കെട്ടിടങ്ങളിലെ ബാല്‍ക്കണിയിലും ജനാല മറയ്ക്കുള്ളില്‍ ഇരുന്നും അത്ഭുതത്തോടെ നോക്കുന്നു.  വര്‍ഷത്തില്‍ ഒരു മഴ എങ്കിലും നനഞ്ഞില്ല എങ്കില്‍, മറ്റെന്തൊക്കെ ഉണ്ടെങ്കിലും ജീവിതം പൂര്‍ണ്ണം ആകില്ല എന്നാണു എന്റെ പക്ഷം. 

 ദുഭായിക്ക് മേല്‍ ദൈവത്തിന്റെ ഈ കാരുണ്യ വര്‍ഷത്തില്‍ എല്ലാ ദുഭായിക്കാര്‍ക്കും എന്റെ പ്രാര്‍ത്ഥന നിറഞ്ഞ അഭിവാദ്യങ്ങള്‍.

എല്ലാ വര്‍ഷവും ഇതുപോലെ ഒരു മഴക്കാലം ദുഭായിക്ക് നല്‍കേണമേ.

3 അഭിപ്രായങ്ങൾ:

Anil Kumar പറഞ്ഞു...

ഇത്  വായിച്ചപ്പോള്‍ ഒരു മഴ നനഞ്ഞ സുഖം. ഇനിയും അവിടെ മഴ നന്നായി പെയ്യട്ടെ  ... 

Prathipurushan പറഞ്ഞു...

കുറച്ചു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍..... കേരളത്തിലോട്ടു വരുന്ന ഗള്‍ഫ് മലയാളികള്‍ കന്നാസില്‍ മഴവെള്ളവും പെട്രോളും ഡീസലും ഒക്കെ കൊണ്ടുവരേണ്ടി വരും എന്ന വിഷമം മാത്രമേ ഉള്ളു.

Prathipurushan പറഞ്ഞു...

Ooops double role ആയിപ്പോയോ??