ഒരു കൊലപാതകവും അത് സൃഷ്ടിച്ച അലയടികളും ഇന്ന് കേരളത്തെ ആകെ പിടിച്ചു
കുലുക്കുന്നു. കൂടുതലും കുലുങ്ങുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടി
അല്ലെങ്കില്‍ അതിന്റെ നേതാക്കളും അണികളുമാണ്.
ടി.പി. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടു പതിനഞ്ചു ദിവസം കഴിഞ്ഞപ്പോള്‍, കേരളത്തിലെ ഒരു അതുല്യ പ്രതിഭയുടെ പ്രതികരണം വന്നിരിക്കുന്നു. ലേറ്റ് ആയി വന്നു എങ്കിലും ലേറ്റസ്റ്റ് ആയി വന്നുഎന്നു ആദ്യം തോന്നി. എന്നാല്‍, വളരെ വളരെ നാളുകള്‍ക്കു ശേഷം അദ്ദേഹം ആകാശ ഗോപുരങ്ങളില്‍ നിന്നും ഈയിടെയാണ് മണ്ണിലേക്ക് ഇറങ്ങിയത് എന്നു ആദ്ദേഹത്തിന്റെ ബ്ലോഗ് പൂര്‍ണ്ണ രൂപത്തില്‍ വായിച്ചപ്പോള്‍, മനസ്സിലായി. ജീവിതത്തിന്റെ അര്‍ത്ഥങ്ങളും അനര്‍ത്ഥങ്ങളും സ്വന്തം മാതാവിന്റെ രോഗാവസ്ഥയില്‍ മകന്റെ സാമീപ്യം മാതാവിന് പകര്‍ന്നു നല്‍കുമ്പോള്‍ അദ്ദേഹം മനസ്സിലാക്കുന്നു. കേരളത്തെ നടുക്കിയ ഒരു കൊലപാതകത്തെ അദ്ദേഹം അപലപിച്ചിരിക്കുന്നു, കൊല്ലപ്പെട്ട മകനെയോര്‍ത്ത് കേഴുന്ന അമ്മയുടെ മനസ്സ് അദ്ദേഹം കാണുന്നു.
മുപ്പതു വര്‍ഷത്തില്‍ ഏറെയായി ഒരു കലാകാരന്‍ എന്ന നിലയില്‍ മലയാളികളെ അദ്ദേഹം സ്വാധീനിച്ചു. ജന്മസിദ്ധമായ കഴിവുകൊണ്ട് മലയാളികളുടെ സ്വകാര്യ അഹങ്കാരമായി അദ്ദേഹം നിലകൊണ്ടു. മറ്റനേകം മലയാളികളെ പോലെ എന്റെയും സ്വന്തം അഭിമാനമായും അഹങ്കാരമായും അദ്ദേഹം മാറിയിട്ടുണ്ടായിരുന്നു.
ഭൂമിയിലെ കഥാപാത്രങ്ങളില്‍ നിന്നും അമാനുഷിക കഥാപാത്രങ്ങളിലേക്ക് അദ്ദേഹം പകര്‍ന്നാടിയപ്പോള്‍ ഒരു കലാകാരന്റെ പതനം കണ്ടു ഞാനും വിഷമിച്ചിട്ടുണ്ട്. കഥാപാത്രങ്ങള്‍ മാത്രമല്ല, അവയ്ക്ക് പിന്നിലെ കലാകാരനും സത്യത്തില്‍ ഭൂമിയില്‍ നിന്നും ഉയര്‍ന്നുയര്‍ന്നു ആകാശ ഗോപുരങ്ങളിലേക്ക് പറന്നു പോയത് ഇപ്പോഴാണ് ഞാന്‍ ഉള്‍ക്കൊള്ളുന്നത്.
മാതാവിന് സാന്ത്വനം ഏകിക്കൊണ്ട് ഭൂമിയിലേക്ക് വീണ്ടും ചുവടു വച്ചപ്പോഴാണ് അദ്ദേഹത്തിന് ഒരു കാര്യം ബോധ്യമായത് - കൊല്ലുന്നവരും കൊല്ലിക്കുന്നവരും പൊറുക്കുന്ന ഈ നാട്ടില്‍ ജീവിക്കാന്‍ അദ്ദേഹത്തിന് പേടിയും മടിയും മടുപ്പും തോന്നുന്നു. കേരളം ഒരു ഭ്രാന്താലയം ആയി മാറുകയാണോ എന്നു അദ്ദേഹം ചോദിക്കുന്നു.
ആകാശ മേലാപ്പുകളിലേക്ക് ഇത്ര നാളും മറഞ്ഞിരുന്നില്ല എങ്കില്‍, ഈ ചോദ്യങ്ങള്‍ അദ്ദേഹത്തിന് ഇപ്പോള്‍ ചോദിക്കേണ്ടി വരില്ലായിരുന്നു. ഇതിനൊക്കെ വളരെ വളരെ മുമ്പ് തന്നെ ഈ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും അദ്ദേഹത്തിന് ചിന്തനീയം ആകുമായിരുന്നു.
ഒരു നടന്റെ ജോലിയും സമൂഹത്തിനോടുള്ള ഉത്തരവാദിത്വങ്ങളും അഭിനയം മാത്രമാണ് എന്നു എല്ലാവരും വാദിക്കും. കവിയുടേത് കവനവും കഥാകാരന്റെത് കഥനവും. സിനിമയില്‍ കാണുന്നത് യുവജനങ്ങള്‍ അനുകരിക്കുന്നു എന്നു പലരും മുമ്പ് മുറവിളി കൂട്ടിയിട്ടുണ്ട്. അതിനുള്ള ന്യായം - സമൂഹത്തില്‍ നടക്കുന്നത് സിനിമയില്‍ കാണിക്കുന്നു, പിന്നെ, സിനിമ സിനിമ മാത്രമാണെന്ന്, അത് ജീവിതം അല്ല എന്നും തിരിച്ചറിയാനുള്ള വിവേകം നമ്മുടെ നാട്ടുകാര്‍ക്കുണ്ട് - ഇതായിരുന്നു.
ടി.പി. യുടെ കൊലപാതകം, അമ്പതിലധികം വെട്ടുകള്‍ ഏറ്റു ടി.പി. യെ കൊന്നത്, നേരില്‍ കാണാതെ പത്രത്തില്‍ വായിച്ചപ്പോള്‍ ഞെട്ടിയ പ്രിയ താരമേ, അഭിനയം ആണെങ്കില്‍ കൂടിയും പലരെയും പലവട്ടം വെട്ടിയും, കുത്തിയും, വെടി വച്ചും, തല്ലിയും ഒക്കെ കൊല്ലുന്നത് നിങ്ങള്‍ സിനിമ എന്ന മാധ്യമത്തില്‍ കൂടി കാണിക്കുമ്പോള്‍, ഞാനുള്‍പ്പെടെ ഉള്ളവര്‍ കയ്യടിച്ചു രസിച്ചു ആസ്വദിച്ചിട്ടുണ്ട്. നിങ്ങള്‍ കൊല്ലുന്ന വില്ലന്മാര്‍ അഥവാ കുലംകുത്തികളെ അങ്ങനെ തന്നെ ചെയ്യണം എന്നു മറ്റുള്ളവരെ പോലെ ഞാനും ഉള്ളിന്റെ ഉള്ളില്‍ ധരിച്ചിട്ടുണ്ട്. പക്ഷേ അങ്ങനെ ഒക്കെ ചെയ്യാതിരുന്നത് നിങ്ങള്‍ ചെയ്യുന്നത് സിനിമയാണ് എന്നും, ജീവിതത്തില്‍ അങ്ങനെ ഒക്കെ നടക്കില്ലാ എന്നുമുള്ള ബോധം കൊണ്ടൊന്നുമല്ല, മറിച്ചു, അങ്ങനെ ചെയ്യാനുള്ള ധൈര്യമോ ചങ്കുറപ്പോ ഇല്ലാത്തതു കൊണ്ടാണ്. എല്ലാരും താങ്കളെ പോലെ അഭിനയ പ്രതിഭ അല്ലാത്തത് പോലെ എല്ലാവരും എന്നെ പോലെ ഭീരുക്കള്‍ ആയിരിക്കണം എന്നില്ലല്ലോ,
ടി. പി. യുടെ വധത്തില്‍ മാത്രമല്ല, കേരളം ഇന്ന് കാണുന്ന സകല കൊള്ളരുതായ്മകള്‍ക്കും പ്രിയ താരമേ, താങ്കളും, താങ്കളുടെ സഹ പ്രവര്‍ത്തകരും, ഞാനും എന്നെ പോലുള്ള സാധാരണ ജനങ്ങളും ഉത്തരവാദികള്‍ തന്നെ. താങ്കളുടെ സഹ പ്രവര്‍ത്തകര്‍ എന്നത് കൊണ്ട് വെറും സിനിമാക്കാരെ അല്ല ഞാന്‍ ഉദ്ദേശിച്ചത്, എല്ലാരെയുമാണ്., എന്നെ പോലുള്ള സാധാരണക്കാരന്‍ എന്നത് കൊണ്ട് ഉദ്ദേശിച്ചത് കാണികളെ മാത്രമല്ല, എല്ലാരെയുമാണ്. അതുകൊണ്ട് പ്രിയ താരമേ, ഇവിടുത്തെ സകല കൊള്ളരുതായ്മകള്‍ക്കും ഞാനും നിങ്ങളും ഉള്‍പ്പെടുന്ന ഓരോരുത്തരും ഉത്തരവാദികളാണ്. ഈ ലോകത്തില്‍ ജീവിച്ചിരിക്കുക എന്ന കടമ നമ്മളെല്ലാം നിറവേറ്റുന്നതു പോലെയുള്ള ഉത്തരവാദിത്വം തന്നെയാണിത്. കേരളത്തില്‍ ജീവിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടാതിരുന്നാലോ പേടിച്ചാലോ മടിച്ചാലോ മടുത്താലോ ഒന്നും ഈ ഉത്തരവാദിത്വത്തില്‍ നിന്നും നമുക്ക് ഒഴിഞ്ഞു മാറാനാകില്ല. പശ്ചാത്തപിക്കുക, പ്രായശ്ചിത്തം ചെയ്യുക.
ഈ എഴുതിയത് ഞാനും നിങ്ങളെപോലെ ദുഖിക്കുന്നത് കൊണ്ടാണ്. അല്ലാതെ നിങ്ങളുടെ ആരാധകര്‍ കരുതുംപോലെ ഞാന്‍ മറ്റാരുടെയെങ്കിലും ഫാന്‍ ആയതു കൊണ്ടല്ല. ഇങ്ങനെ എഴുതിയത് കൊണ്ട് നിങ്ങളുടെ ഏതെങ്കിലും ഫാന്‍ എന്നെ തെറി വിളിക്കുകയോ ദേഹോപദ്രവം ഏല്‍പിക്കുകയോ ചെയ്‌താല്‍, പ്രിയ താരമേ, നിങ്ങളും "കൊല്ലിക്കുന്നവരും" തമ്മില്‍ ഒരു ഭേദവും ഉണ്ടാകില്ല എന്നു ഇപ്പോള്‍ താങ്കള്‍ക്കു ഉള്‍ക്കൊള്ളുവാന്‍ പറ്റുമായിരിക്കും.
സസ്നേഹം, താങ്കളിലെ പ്രതിഭയെ ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരന്‍

1 അഭിപ്രായം:
daiiii....lalettane thottu kalikkallluuummmmm..............
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ