അണുശക്തി കണ്ടുപിടിക്കുന്നതിനു മുമ്പ് ഉണ്ടാക്കിയ ഒരു അണക്കെട്ട് ഇന്നോ നാളെയോ എന്നാ മട്ടില്‍ കുറച്ചു പേരുടെ തലയ്ക്കു കൂടം കൊണ്ട് അടിച്ചു കൊണ്ടിരിക്കുന്നു. ആരും മൈന്‍ഡ് ചെയ്യുന്നില്ല. കുറച്ചു നാള് മുമ്പ് ഭീതിയിലായ നാട്ടുകാര്‍ കുറച്ചുസമരവും പ്രതിഷേധവും ഒക്കെ നടത്തിയപ്പോള്‍ നമ്മുടെ അയല്‍ക്കാര്‍ നമ്മുടെ എതിരെ തിരിഞ്ഞു. ഉന്നതാധികാര സമിതിയും ഉന്നത നീതി പീഠവും ഒന്നും ഒന്നും ചെയ്തില്ല.
പ്രസ്തുത അണക്കെട്ടിനു പത്തിരുന്നൂറ് കിലോമീറ്റര്‍ തെക്ക് കിഴക്ക് മാറി അത്യന്താധുനികമായ ആണവോര്‍ജ പദ്ധതി വരുന്നു. നമ്മുടെ അയല്ക്കാര്ക്ക് ഒപ്പം നമ്മളും പരിതപിക്കുന്നു (വെറുതെ ഒരു ജാഡയ്ക്ക് മാത്രമാണ് നമ്മുടെ ഉല്‍ക്കണ്ഠ അതല്ലാ എങ്കില്‍ നഗ്നമായ ഇരട്ടത്താപ്പ്)).
പ്രതിഷേധക്കാരുടെ ഏറ്റവും അവസാനത്തെ വാദം, ആസ്ട്രേലിയയും ജപ്പാനും ആണവ പദ്ധതികള്‍ ഉപേക്ഷിക്കുന്നു എന്നതാണ്. അവര്‍ ഉപേക്ഷിക്കുന്നത് ആ പദ്ധതികളില്‍ നിന്നുള്ള എല്ലാ പ്രയോജനവും ഉപയോഗപ്പെടുത്തിയിട്ടാണ്. അല്ലാതെ ഗര്‍ഭചിദ്രം നടത്തുകയല്ല. മറ്റൊരു കാര്യം, ആണവ ഊര്‍ജം ഇല്ലെങ്കിലും ഭാവിയില്‍ അവര്‍ക്ക് ഊര്‍ജ പ്രതിസന്ധി ഉണ്ടാകാതെ മുന്നോട്ടു പോകുവാനുള്ള ശേഷിയും ശേമുഷിയും സംവിധാനങ്ങളും അവര്‍ക്കുണ്ട്.
ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുന്നതും വില കൂടിക്കൊണ്ടിരിക്കുന്നതുമായ പ്രകൃതി വിഭവങ്ങള്‍ കൊണ്ട് അധികനാള്‍ പിടിച്ചു നില്ക്കാന് ലോകതിനാകില്ല. പരിസ്ഥിതിയെ പരമാവധി നമ്മള് ചൂഷണം ചെയ്തു കഴിഞ്ഞു. ഭാവിയിലേക്ക്സുസ്ഥിരമായ കൃഷിയും സാങ്കേതിക വിദ്യയും പരമാവധി പ്രയോജനപ്പെടുത്തിയെ പറ്റൂ.
എന്തിനേയും ഏതിനെയും കണ്ണടച്ച് എതിര്‍ക്കുന്ന രീതി ഒരിക്കലും നല്ലതല്ല. ഇങ്ങനെ ചിന്തിക്കാതെ എതിര്‍ക്കുന്ന നാം, ഇപ്പോഴും എന്തിനാണ്അറിഞ്ഞു കൊണ്ട് തന്നെ എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള മാരക വിഷം അടങ്ങിയിട്ടുള്ള ആഹാരം കഴിക്കുന്നത്? എന്തിനാണ് തീവ്രതയുള്ള ഹോര്‍മോണ്‍ അടങ്ങിയിട്ടുള്ള കോഴിയിറച്ചി കഴിക്കുന്നതു? എന്തിനാണ് രോഗം വന്നു ചാകാറായ ആടുമാടുകളുടെ മാംസം കഴിക്കുന്നത്? ഇതൊക്കെ കഴിക്കാതിരിക്കാന്‍ വലിയ വലിയ സമരങ്ങള്‍ ഒന്നും വേണ്ട. സ്വയം വേണ്ട എന്ന് വച്ചാല്‍ മാത്രം മതി. പിന്നെ, എന്തെങ്കിലും കഴിക്കണം എങ്കില്‍ സ്വന്തമായി അല്പം അധ്വാനിക്കണം എന്ന് മാത്രം.
നമ്മുടെ അധ്വാനങ്ങള്‍ വിചിത്രങ്ങള്‍ ആണ്. അവ ഒരു ചെലവും ഇല്ലാത്ത പ്രതിഷേധങ്ങള്‍ക്കും, മുന്നില്‍ വരുന്ന ആഹാരം കഴിക്കുന്നതിലും, മറ്റുള്ളവരെ (മറ്റുള്ളവയെ) ദുഷിക്കാനും, ടി.വി.യില്‍ വരുന്ന നിലവാരം ചെയ്യപ്പെടാനാകാത്ത സീരിയല്‍, റിയാലിറ്റി ഷോ, പാനല്‍ ചര്‍ച്ചകള്‍ മുതലായവ 'ആസ്വദിക്കാനും' മാത്രമാണ്. പിന്നെ, നമ്മുടെ ഉല്ലാസം, അതും
വളരെ വിചിത്രമാണ് - ഹര്‍ത്താലുകള്‍. 'അധ്വാനിക്കുന്ന, വിദ്യാ സമ്പന്നരായ, പ്രബുദ്ധരായ ജന വിഭാഗം' ഏറെ ഉള്ള ഒരു സംസ്ഥാനത്തിന്റെ കാര്യങ്ങളാണ്.
മലയാളിക്ക് ഉള്ളത് എന്താണ് എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഉടനെ മലയാളി മറുപടി പറയും - വിദ്യാഭ്യാസവും പ്രബുദ്ധതയും - സത്യത്തില്‍ സത്യം സത്യമായി പറയാനുള്ള അറിവ് പോലും ശരാശരി മലയാളിക്ക് ഇല്ല എന്നതാണ് സത്യം - വിദ്യാ ആഭാസവും മന്ദ ബുദ്ധിത്തരവും മാത്രമാണ് മലയാളിക്ക് ഉള്ളത്.
2 അഭിപ്രായങ്ങൾ:
guruve,aake randu communist partikal evide undayirunnu. pandupand,pandupand.............
entte ponnu chetttaaa ....... adiya vari thanneeee kidilam
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ