ഈ സംഭവം നടക്കുന്നത് അങ്ങ് ദുഭായില്‍ വച്ചാണ്.
ദുഭായിയുടെ പ്രതാപ കാലത്ത് കുറച്ചു നാള് അവിടെ 'അര്‍മാദിച്ചു' ജീവിക്കുവാന്‍ ഭാഗ്യം ഉണ്ടായിട്ടുണ്ട്. അര്‍മാദം എന്ന് പറഞ്ഞാല്‍ സത്യത്തില്‍ ദുഭായില്‍ ജീവിചിട്ടുള്ളവര്ക്കെ മനസ്സിലാകൂ.
രാവിലെ ആറുമണിക്ക് മണിക്ക് കൃത്യമായി എഴുന്നേല്ക്കും. അലാറം ഒന്നും വേണ്ട ബെട്സ്പെസ് എന്ന് പറയുന്ന താമസ സൗകര്യത്തില്‍ ഉണരാന്‍ . പിന്നെ, പൂച്ചയെപോലെ പമ്മി പതുങ്ങി താഴെ ഇറങ്ങും. താഴെ എന്ന് പറഞ്ഞാല്‍ ഒരുപാട് നിലകള്‍ ഉള്ള കെട്ടിടത്തിന്റെ താഴെ എന്ന് ധരിക്കണ്ട. രണ്ടു നിലയുള്ള കട്ടിലിന്റെ മുകളിലത്തെ നിലയില്‍ നിന്നുമാണ്. താഴത്തെ നില കിട്ടണമെങ്കില്‍ സീനിയോരിറ്റി ഉണ്ടാകണം. കട്ടിലില്‍ നിന്ന് ഇറങ്ങുമ്പോള്‍, അനക്കമോ ശബ്ദമോ ഉണ്ടായാല്‍ പിന്നെ തെറിയുടെ അഭിഷേകമായിരിക്കും. പിന്നെ, പ്രഭാത കൃത്യങ്ങള്‍ക്കായുള്ള പാച്ചിലാണ്. ഒന്നും രണ്ടും മൂന്നും നാലും ഒരേ സമയം കഴിയും (ഷേവ്, കുളി എന്നിവയാകുന്നു മൂന്നും നാലും). എല്ലാംകൂടി അഞ്ചു നിമിഷത്തിനുള്ളില്‍ . പിന്നെ, അതുപോലെ ഡ്രസ്സ് ചെയ്തു വണ്ടി പിടിക്കാനുള്ള ഓട്ടം. സമയത്തിന്റെ വില ശരിക്കും മനസ്സിലായ ദിവസങ്ങള്‍ ആയിരുന്നു അത്.
രാവിലെ ഏഴു മുതല്‍ വൈകുന്നേരം എട്ടു വരെ ആപ്പീസ്. ഉച്ചക്ക് രണ്ടു മണിക്കൂര്‍ വിശ്രം അനുവദിച്ചിട്ടുണ്ടെങ്കിലും അതിലൊന്നും കഥയില്ല. കൃത്യം ആ സമയത്ത് ആയിരിക്കും അറബാബ് എന്ന മുതലാളി വിളിച്ചു തെറി പറയുന്നത്. അറബാബ് അറബിയോന്നുമല്ല. ഒന്നാംതരം സര്‍ദാര്‍ . പഞ്ചാബി, ഹിന്ദി തെറികള്‍ രണ്ടാഴ്ചകൊണ്ട് ഞാന്‍ പഠിച്ചു കഴിഞ്ഞു. ഭാഗ്യത്തിന് സര്‍ദാര്‍ജിക്ക് മറ്റു ഭാക്ഷകള്‍ വശമില്ലായിരുന്നു.
ആപ്പീസില് മാനേജര്‍ വേറൊരു സര്‍ദാര്‍ജി. കുല്‍ദീപ് സിംഗ് ജീ. പിന്നെ ഗുരുദാസ് ജീ എന്ന അസിസ്റ്റന്റ് മനജേര്‍ എന്ന ഞാന്ജീ.ബാക്കി സ്റ്റാഫ് എല്ലാം ഡ്രൈവര്‍മാരും മെക്കാനിക്കും ആണ്. ആപ്പീസില് വരേണ്ട കാര്യമില്ല.
പണ്ട് ദുബായില്‍ ഡ്രൈവര്‍ ആയിട്ട് വന്നതാണ് ഡെബ്ബി എന്ന ഗുര്‍ദേവ് സിംഗ് എന്ന അറബാബ് എന്ന മുതലാളി. (എന്റെ പേര് മാത്രമാണ് ആ കമ്പനിയില്‍ എനിക്ക് ജോലി കിട്ടാനുള്ള ഏക കാരണം). ഡ്രൈവര്‍ പിന്നീട് ചാരായ കച്ചവടം ചെയ്തു. പിന്നീട് മുതലാളി ആയി. രാവിലെ ഒന്‍പതു മണിക്ക് വരും. "ഗുരുദാസ് ഏക് ചായ് ബനാവോ യാര്". ചായ ബനായെഗ, വോ പീയെഗ, ഫിര്‍ ചലേഗ.
പിന്നെ വരുന്നത് വൈകുന്നേരം നാലുമണിക്ക്. അന്നേരം, ആ ഭാഗത്തുള്ള എല്ലാ സര്ദാര്ജീമാരും ഉണ്ടാകും. ഓരോരുത്തര് വരുമ്പോഴും "ഗുരുദാസ് ഏക് ചായ് ബനാവോ യാര്"... ആറു മണിവരെ അവരുടെ ബഹളമാണ്. ഇടയ്ക്കു ആരെങ്കിലും ബര്‍ഫി, ലഡ്ഡു തുടങ്ങിയ കൊണ്ടുവരും. വീണ്ടും "ഗുരുദാസ് ഏക് ചായ് ബനാവോ യാര്".
ഇത് മാത്രമാണ് പണിയെന്ന് കരുതരുത്. രാവിലെ ഓഫീസ് തുറക്കണം. ഓഫീസും പുറവും അടിച്ചു വൃത്തിയാക്കണം. പത്തു കണ്ടൈനര്‍ ലോറികളുടെ കണക്കെടുക്കണം, അതിലെ കണ്ടൈനര്‍ അതിനുള്ളിലെ സാധനം, ഡ്രൈവര്‍, അവര്‍ ഉള്ള സ്ഥലം, അവരുടെ ക്ഷേമം (എല്ലാ ഡ്രൈവര്‍മാരും അറബാബിന്റെ സ്വന്തം ആള്ക്കാര് ആണ്. - നമ്മള് മലയാളികള്‍ക്ക് ഗള്‍ഫില്‍ പോകണം എന്നതാണ് ചിരകാല അഭിലാഷം (കോട്ടയത്തെ മലയാളികളുടെ അല്ല) എങ്കില്‍, പഞ്ചാബികളുടെ ചിരകാല അഭിലാഷം ലണ്ടന്‍, കാനഡ എന്നീ സ്ഥലങ്ങള്‍ ആകുന്നു. അതിനിടക്കുള്ള ഇടത്താവളമാണ് ദുഭായി) എല്ലാം തിരക്കി, റസല്‍ ഖൈമയിലെ ആര്.എ.കെ. സിറാമിക്സിലെ കോയ സാറിനെ അറിയിക്കണം. പിന്നെ വൈകുന്നേരം കോയ സാര്‍ തരുന്ന ഓര്‍ഡര്‍ ഡ്രൈവര്‍മാര്‍ക്ക് കൊടുക്കണം, ഇതിനിടയില്‍ ഇന്‍വോയ്സ്, സാലറി, മറ്റു അക്കൌണ്ടുകള്‍ ഒക്കെ നോക്കണം. ഇതിനിടയില്‍ ആണ് അറബാബിനു ചായ.
ഈ തിരക്കിനിടയില്‍ പ്രാതല്‍, ഊണ്, അത്താഴം എന്നിവ ഒക്കെ ചിലപ്പോള്‍ നടന്നാലായി അല്ലെങ്കില്‍ ഇല്ല. പ്രാതല്‍, പിന്നീട് പൂര്‍ണ്ണമായും ഉപേക്ഷിച്ചു. ഉച്ചക്കുള്ള ഊണ് പണ്ടേ ഉപേക്ഷിച്ചതാണ്.
അന്ന് ഫേസ്ബുക്ക് വന്നിട്ടില്ല (വന്നിട്ടും എന്തെങ്കിലും കാര്യ ഉണ്ടായിരുന്നില്ല). വൈകുന്നേരം ആപ്പീസ് ഒക്കെ അടച്ചു പൂട്ടി വല്ലതും വല്ലപ്പോഴും കഴിച്ചു റൂമില്‍ എത്തിയാല്‍ പുകിലാണ്. ചിലര്‍ ഉറങ്ങും. ചിലര്‍ ടി.വി. കാണുന്നുണ്ടാകും . റൂമിന്റെ ഉടയോന്, ആറ്റിങ്ങല്‍ കാരന് നസീം കാക്ക മദ്യക്കുപ്പികളോട് മല്ലിട്ട് കൊണ്ട് തന്റെ തൊഴിലാളികളെ തെറിയും വിളിച്ചു ഏതെന്കിലും ഒരു മൂലയില്‍ ഉണ്ടാകും. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ചു ഏറ്റവും ഭീകര കുടിയന് ആയിരുന്നു നസീം കാക്ക.
ദുഭായില്‍ എത്തി കുറച്ചു നാള് കഴിഞ്ഞപ്പോള്‍, പിന്നെ, നാട്ടില്‍ നിന്നും ആരും വിളിക്കതെയായി. അഥവാ വല്ല വിളിയും വന്നാല്‍, അത് എന്തെങ്കിലും ഒരു കാര്യത്തിനായിരിക്കും. അങ്ങനെ ദുഭായില്‍ 'അരമാദിക്കുന്ന' സമയം.
HIT 96.7 FM എന്ന ദുബായിയുടെ സ്വന്തം റേഡിയോയില്‍ നല്ല പാട്ടുകളും, ലോകം, ഇന്ത്യ, കേരളം എന്നിവയെ കുറിച്ചുള്ള കലര്‍പ്പില്ലാത്ത വാര്‍ത്തകളും കേള്‍ക്കും. നല്ല മലയാള ഭാക്ഷ സംസാരിക്കാന്‍ അറിയാവുന്നവര്‍ അവിടുത്തെ റേഡിയോയില്‍ പണി ചെയ്യുന്നുണ്ട്.അര്‍മാദത്തിനിടയില്‍ ഈ റേഡിയോ പരിപാടികളും, മലപ്പുറംകാരന് കോയ സാര്‍ , പാലക്കാടുകാരന്‍ മണി സാര്‍ , തുടങ്ങിയവരോട് സംസാരിക്കുന്ന മലയാളവും ആയിരുന്നു ആശ്വാസം.
ഒരു റംസാന് സമയം. മൂന്ന് ദിവസം തുടര്‍ച്ചയായി അവധി. മിക്കവാറും സമയം റൂമില്‍ തന്നെ. ടി.വി. യിലെ എന്തൊക്കെയോ റിയാലിറ്റി ഷോ കണ്ടു സമയം നീക്കി. വൈകുന്നേരം, അല്പം ശുദ്ധവായു ശ്വസിക്കാന്‍ പുറത്തിറങ്ങി. ആകെ ഇരുണ്ട ഒരു അന്തരീക്ഷം. പൂട്ടിയ ഗേറ്റില്‍ പിടിച്ചുകൊണ്ടു മരുഭൂമിയെ നോക്കി നിന്നു. ആകാശം മേഘാവൃതം.
കുറച്ചു സമയം അങ്ങനെ നിന്നപ്പോള്‍, ഒരു അറുപതു വയസ്സ് തോന്നിക്കുന്ന ഒരു പച്ച ചാച്ച (പാകിസ്ഥാന് കാരെ ദുഭായിലുള്ള എല്ലാ മലയാളികളും ജാതി മത ചിന്ത കൂടാതെ വിളിക്കുന്ന പേരാണ് പച്ച എന്നത്) അയഞ്ഞ പൈജാമ്മയും ജുബ്ബയും ഇട്ടുകൊണ്ട് വന്നത്.
"ക്യാ ഹാല് ഹെ ബാബൂജീ", പച്ച കിന്നാരം ചോദിച്ചു.
മഴ പെയ്യുമെന്ന് തോന്നുന്നു ചാച്ചാ എന്ന് എനിക്ക് പറയണമെന്നുണ്ട്. അറബിയും ഹിന്ദിയും ഉര്‍ദുവും ഒന്നും പറയാനുള്ള അറിവ് അപ്പോള്‍ ആയിട്ടില്ല.
"ടീക് ടാക് ഹെ" അറിയാവുന്ന ഹിന്ദിയില്‍ ചാച്ചയോടു പറഞ്ഞു. "മഴ പെയ്യുമെന്ന് തോന്നുന്നു. പെയ്തിരുന്നെന്കില്‍ കൊള്ളായിരുന്നു" എന്ന് മലയാളത്തില്‍ ആത്മഗതമായും പറഞ്ഞു.
"പെയ്യില്ല . ഇവിടുത്തെ കാലാവസ്ഥ ഇങ്ങനെ തന്നെ . മഴയൊന്നും പെയ്യില്ല " പച്ച ചാച്ച പച്ചവെള്ളം പോലെ മലയാളത്തില്‍ മറുപടി തന്നു. നല്ല ഒന്നാംതരം മലയാളം. ഞാന്‍ വാ പൊളിച്ചു നിന്നുപോയി.
"ബാബൂജീ, മുപ്പത്തഞ്ചു വര്‍ഷമായി, ഞാനും നിങ്ങളുടെ കുല്‍ദീപ് ബായിയും ഒക്കെ ദുബായില്‍ വന്നിട്ട്. നിങ്ങള്‍ മദ്രാസികളുടെ കൂടെ തന്നെ ഈ മുപ്പത്തഞ്ചു വര്‍ഷവും. അതുകൊണ്ട് മലബാറി ഞങ്ങള്‍ക്കും അറിയാം"
തിരികെ വീണ്ടും റൂമില്‍ വന്നു. ടി.വി.യില്‍ അപ്പോഴും റിയാലിറ്റി ഷോ. ഒന്നാംതരം രഞ്ജിനി മലയാളത്തില്‍. അന്ന് ആദ്യമായി മലയാളി ആയതില്‍ എനിക്ക് പുശ്ചം തോന്നി. മലയാളം പറയുന്ന, ഒരിക്കല്‍ പോലും കേരളത്തില്‍ വന്നിട്ടില്ലാത്ത, ഒരിക്കല്‍ പോലും വരാന്‍ പറ്റാത്ത, ഒരു ഇന്ത്യാക്കാരന് പോലും അല്ലാത്ത ഒരു കിഴവന് പറയുന്ന വ്യക്തതയില്‍ പോലും എന്റെ സ്വന്തം നാട്ടുകാര്‍ക്ക്, അതും ഭൂലോകത്തിലെ സര്‍വ മലയാളികളുടെയും സ്വീകരണ മുറിയില്‍ എത്തുന്ന പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്ക് പറയാന്‍ പറ്റുന്നില്ലല്ലോ ദൈവമേ...
അന്നത്തെ ദിവസം മുതല്‍, റിയാലിറ്റി ഷോ എന്നല്ല, വാര്‍ത്ത ഒഴികെയുള്ള മലയാളം ടി.വി. പരിപാടികള്‍ കാണുന്നത് ഞാന്‍ നിര്‍ത്തി.

1 അഭിപ്രായം:
നന്നായി ...ലോകത്തിലെ ഒരു മലയാളി പോലും അവളെ സഹിക്കാൻ പറ്റും എന്നു പറഞ്ഞിട്ടില്ല.പിന്നെങ്ങനെ ടിവിയിൽ കേറി നിരങ്ങുന്നെന്ന് ദൈവത്തിനറിയാം..
ഈ ബ്ലോഗിനെ ഫോളോ ചെയ്യാൻ എന്തു ചെയ്യണം ? ആ ഓപ്ഷൻ കാണുന്നില്ലല്ലോ ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ