ഓം ബെര്ലിയയെ നമ:
സര്‍വ്വ ശ്രീ ബരാക് ഒബാമ, ഡേവിഡ് കാമറൂണ്‍, ജൂലിയ ഗില്‍ബെര്‍ട്ട്, സ്റ്റീഫന്‍ ഹാര്പ്പര്‍ എന്നിവര്‍ സംയുക്തമായി എന്റെ ഗുരുവും മലയാള ബ്ലോഗ് കുലപതിയുമായ ബ്രഹ്മശ്രീ ബെര്‍ളി തോമസിനോടു അഭ്യര്‍ത്ഥന നടത്തുകയും എന്നാല്‍ അദ്ദേഹം വളരെ തിരക്കായതിനാല്‍ എന്റെ പേര് ടി സര്‍വ്വ ശ്രീകള്‍ക്ക് നല്‍കുകയും ആയതിനാല്‍ ടിയാന്മാര്‍ എന്നെ സമീപിക്കുകയും ഗുരുതരമായ ഒരു പ്രശ്നത്തില്‍ നിന്നും അവരെ കരകയറ്റുവാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ അഭ്യര്ത്ഥിച്ചിരിക്കുകയുമാണ്. എന്റെ ഗുരുവിന്റെ ശുപാര്‍ശ കല്പനയായി കരുതുന്നത് കൊണ്ട് മേല്പടി സര്‍വ്വ ശ്രീകളുടെ അഭ്യര്‍ത്ഥന ഞാന്‍ ദയാപൂര്‍വം കൈക്കൊണ്ടു അവരുടെ ആവലാതിക്ക് പരിഹാരം ഇതിലൂടെ നിര്‍ദേശിച്ചു കൊള്ളുന്നു. ഇത് ഒരു ചരിത്ര രേഖയായതിനാല്‍ പൂര്‍ണ്ണ വിവരം ഉള്പ്പെടുതിക്കൊള്ളുന്നു.
സര്‍വ്വ ശ്രീകളുടെ അഭ്യര്‍ത്ഥന:
ലോകത്തിലെ ധാരാളം പ്രശ്നങ്ങളെ സ്വന്തം പ്രശ്നമായി കണ്ടുകൊണ്ട് വേണ്ടരീതിയിലുള്ള പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചു ലോക നന്മക്കായി നിഷ്കാമ കര്‍മ്മമനുഷ്ടിക്കുന്ന ബ്രഹ്മശ്രീ ബെര്‍ളി തോമസ് അവര്കള്‍ക്ക് മുമ്പാകെ ബരാക് ഒബാമ (അമേരിക്കന്‍ പ്രസിഡന്റ്), ഡേവിഡ് കാമറൂണ്‍, ജൂലിയ ഗില്‍ബെര്‍ട്ട്, സ്റ്റീഫന്‍ ഹാര്പ്പര്‍ (യഥാക്രമം ബ്രിട്ടന്‍, ആസ്ട്രേലിയ, ക്യാനഡ പ്രധാന മന്ത്രിമാര്‍) എന്നിവര്‍ സംയുക്തമായി നല്‍കുന്ന സങ്കട ഹര്‍ജി,
ഏമാനേ,
കഴിഞ്ഞ കുറെ മാസങ്ങളായി സാമ്പത്തിക മാന്ദ്യം ഞങ്ങളുടെ രാജ്യങ്ങളെ വല്ലാതെ തളര്‍ത്തുകയാണ്. ഞങ്ങളുടെ സ്വന്തം ജനത തൊഴില്‍ രഹിതരാകുകയും, ഇപ്പോള്‍, ഞങ്ങള്‍ ഏറ്റവും അധികം വെറുക്കുന്ന വിപ്ലവത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുകയുമാണ്. എന്നിട്ടും, നിങ്ങളുടെ നാട്ടുകാരായ മലയാളി കൂതറകള്‍ എന്ന ഭാരതീയര്‍ ഒരു കുലുക്കവും ഇല്ലാതെ ഞങ്ങളെ സഹായിച്ചും, പാരകള്‍ വച്ചും അധികം അല്ലലില്ലാതെ ഞങ്ങളുടെ നാട്ടില്‍ കഴിഞ്ഞു വരുന്നു. എന്നാല്‍, ഇപ്പോള്‍ ഞങ്ങളുടെ രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന വിവരം ഞങ്ങളുടെ എല്ലാം സ്വൈരം കെടുത്തുന്ന ഒന്നാണ് എന്ന് വ്യസനപൂര്‍വം അങ്ങയെ അറിയിക്കട്ടെ.
കേരളം എന്ന് പറയുന്ന താങ്കളുടെ സ്വന്തം നാട്ടില്‍ (ശരിക്കും ഞങ്ങളുടെ രഹസ്യാന്വേഷണ വിഭാഗം പറഞ്ഞിരിക്കുന്നത് "ഗോഡ്സ് ഓണ്‍ കണ്ട്രി" എന്നാണു. എന്നാല്‍ മണ്ട ശിരോമണികള്‍ക്ക് താങ്കളാനു കാണപ്പെട്ട ദൈവം എന്ന് അറിയാത്തത് കൊണ്ട് പറ്റിയ അബദ്ധത്തില്‍ ഞങ്ങള്‍ നിര്‍വ്യാജം ഖേദിക്കുന്നു) താങ്കളുടെ ശിക്ഷ്യഗണത്തില്‍ പെടാത്ത മൂരാച്ചികള്‍ അവരുടെ മക്കളെ ഞങ്ങളെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ ആംഗലേയം പഠിപ്പിക്കുകയും, സമീപ ഭാവിയില്‍ ഞങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുവാന്‍ തയ്യാറെടുപ്പിക്കുന്നതായും രഹസ്യാന്വേഷണ വിഭാഗം വിശ്വസനീയമായ വിവരം നല്‍കിയിരിക്കുന്നു. സകലതും മനസ്സിലാക്കുന്ന അങ്ങ് ഞങ്ങളെ ഈ വൈതരണിയില്‍ നിന്നും രക്ഷിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
എന്ന്,
ബ്രഹ്മശ്രീ ബെര്‍ളി തോമസ് അവര്‍കളുടെ ശുപാര്‍ശ:
പ്രിയ ശിഷ്യന്‍ ഗുരുദാസിന്,
കുഞ്ഞേ, നാം പലവിധ പ്രശ്നങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്തുന്നതില്‍ വളരെ തിരക്കില്‍ ആയതിനാലും, ഇന്നേ ദിവസം രാജശ്രീ പ്രിഥ്വിരാജ് അവര്‍കളുടെ ആരാധകന്‍ ആയിതീര്‍ന്നതിനാലും മറ്റും മേല്പടി ശുംഭാന്മാരുടെ അപേക്ഷക്ക് ഉടനടി പരിഹാരം നിര്‍ദേശിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ്. എങ്കിലും ഭക്തരുടെ അപേക്ഷ നിരസിക്കാനാകാത്തതിനാലും മേല്പടി രാജ്യങ്ങളില്‍ എന്റെ ധാരാളം തരുണീ മണികളായ ആരാധികമാര്‍ ഉള്ളതിനാലും ടി ശുംഭന്മാരുടെ അപേക്ഷ നിനക്ക് കൊടുത്തയക്കുന്നു. വേണ്ട സഹായം ചെയ്യുക. (ഫീസ് 1:10 എന്ന അനുപാതത്തില്‍ വീതിച്ചു എടുക്കാം.)
അഭിവധ്യ (എന്നുവച്ചാല്‍, ഉടനടി വധിക്കപ്പെടാന്‍ സാധ്യതയുള്ള) ഗുരുവിന്റെ അനുഗ്രഹാശിസുകളോടെ ഗുണ്ടുകാട് ഗുരു ദാസന്‍ നിശ്ചയിച്ചു നല്‍കുന്ന പരിഹാരം.
പാന പീനം ഫ്രഞ്ച് നാമ:
സമയോ അര്‍ദ്ധരത്രിഹോ
രതിനിര്‍വേദ നഹി നഹി
സണ്ടേശു വാരന്ത്യഹ:
വാരാന്ത്യത്തില്‍ ഫ്രഞ്ച് ബ്രാണ്ടി കഴിച്ചു അര്‍ദ്ധരാത്രിയില്‍ രതി നിഷേദിക്കപ്പെട്ടു വ്യസനിച്ചിരിക്കുന്ന സമയത്ത് കിട്ടിയി ശുപാര്‍ശ ലക്ഷണ ശാസ്ത്രപ്രകാരം എന്നില്‍ വന്നു ഭവിച്ചിട്ടുള്ള കര്‍മ്മത്തില്‍ ഗുരുവിനെ നമിച്ചുകൊണ്ട് (ശപിച്ചുകൊണ്ട് എന്നും വ്യാഖ്യാനിക്കാം) ഉപാധികളോടെ നല്‍കുന്ന പരിഹാരം:
(ഡേയ് ബെര്‍ളി ഗുരോ, യിവന്മാര് പപ്പനാവന്റെ മറ്റേതു തോണ്ടി എടുത്തു വല്ല നക്കാപിച്ച ഫീസ് തരാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. കോപ്പ് നടക്കും. ഇവന്മാര്‍ക്ക് മുമ്പേ അത് ആണുങ്ങള്‍ കൊണ്ട് പോകും. അത് കൊണ്ട് 1:10 വേണ്ട, കമ്പ്ലീറ്റ് നീ തന്നെ ഊ.........ഹിച്ചോ.)
യിവന്മാരുടെ കംപ്ലയിന്റ്റ് കറക്ടാണ്. എന്റെ ഗോര്‍ജിയസ് ബ്യൂട്ടിഫുള്‍ സ്മാര്‍ട്ട് ആയിട്ടുള്ള വോരെ വൊരു രഞ്ജിനീ ഹരിദാസിന്റെ ലീഡര്‍ഷിപ്പില്‍ കൊറേ ലവളുമാര് സോ കാള്‍ഡ് മൂരാച്ചി ബൂര്‍ഷ്വാസി കൊച്ചമ്മമാര് പിള്ളേരെ "കണ്ണശ മെമ്മോറിയല്‍ എന്ഗ്ലീഷ് മീഡിയം" (കാട്ടാക്കട) സ്കൂളുകള്‍ പോലുള്ള സ്ഥലങ്ങളില്‍ ഷേക്ക് സ്പിയരെ നാനിപ്പിക്കുന്ന എന്ഗ്ലീഷ് സ്ടടി ചെയ്യിക്കുന്നുണ്ട്. അതിപ്പ, എന്താ പറയ്ക, ടൈം ടിമാണ്ട്സ് ദാറ്റ് യു നോ.
സോ, ലവന്മാരുടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഈസ് സോം വാട്ട് കറക്റ്റ്.
എനിവേ, യിവന്മാര് വളരെ ഹംമ്പിള്‍ ആയിട്ട് റിക്വസ്റ്റ് ചെയ്തിരിക്കുന്നത് നമ്മള്‍ ബാരതീയര്‍ക്ക് വളരെ പ്രൌഡ് ആയിട്ടുള്ള ഒരു ഒരു തിംഗ് ആണ്. സോ, വീ ഷുള്‍ട് ഹെല്‍പ് തെം. ആപത്തില്‍ പെടുന്നവരെ ഹെല്‍പ് ചെയ്തില്ലെങ്കില്‍ വീ ഷുള്‍ട് നോട്ട് ടു ബി കാള്‍ട് ആസ് ഹ്യുമന്‍സ്. ഇതല്ലേ ബാരതീയരുടെ യു നോ ഒരു ഒരു ഹെറിറ്റേജ്.
ഓക്കേ. ലെറ്റ് അസ് കോം ടു ദി പോയിന്റ്.
യിവരുടെ പ്രോബ്ലം സോള്‍വ് ചെയ്യുന്നത് ഈസി ആണ്. ന്യൂ ജോബ്സിനു ഒരു ക്രൈടീരിയ പുട്ട് അപ്പ് ചെയ്‌താല്‍ മതി. ഇവരുടെ കണ്ട്രീസില്‍ ന്യൂ വിസ, ഐ മീന്‍ ഫോര്‍ ഫോരിനെഴ്സ്, ഇഷ്യൂ ചെയ്യണമെങ്കില്‍, അപ്ലൈ ചെയ്യുന്നവര്‍ക്ക് മലയാലം ആള്‍സോ നന്നായി അറിയണമെന്ന് ഒരു കണ്ടീഷന്‍ വച്ചാല്‍ മതി. അത് ചെക്ക് ചെയ്യാന്‍ ഒരു പാനലിനെ ഇവര്‍ക്ക് അപ്പോയിന്റ് ചെയ്യാം. പാര വയ്ക്കാതെ ഐ മീന്‍ ഇമ്പാര്‍ഷ്യാല്‍ ആയിട്ട് സ്ക്രീന്‍ ചെയ്യാന്‍ പാനല്‍ മേമ്പെഴ്സിനെ വീ വില്‍ സജസ്റ്റ്.
(ഡേയ് ഗുരു, ബെര്‍ളി, നീ ഇവിടെ പെമ്പിള്ളേരെ സുയിപ്പിച്ചു ഇരുന്നാല്‍ മതി, മറ്റേ കാര്യം ഞാന്‍ നോക്കിക്കൊള്ളാം.)
പാനല്‍ ചെയര്‍മാന്‍ വില്‍ ബി മി.
കാനഡയില്‍ പ്രസാദു ആന്‍ഡ് ബിന്ദു.
അമേരിക്കയില്‍ വിനുകൃഷ്ണനു ആന്‍ഡ് വൈഫു
ഇംഗ്ലണ്ടില്‍ ജോയ് അബ്രഹാമു ആന്‍ഡ് വൈഫു
ആസ്ട്രേലിയയില്‍ ജോയിച്ചനു ആന്‍ഡ് വൈഫു
ദുബായില്‍ സുധിയു ആന്‍ഡ് പ്രീത
എന്നിവര്‍ ദാറ്റ് പര്ടികുലര്‍ റീജിയനില്‍ ഹെട്സ് ആയിരിക്കും.
ഇവര് പറയുന്നവരെ മാത്രം ഇനി നിങ്ങള്‍ ജോലിക്ക് എടുത്താല്‍ മതി.
മലയാലം അറിയില്ല എന്ന് ഇവര്‍ക്ക് ബോധ്യപ്പെടുന്ന മൂരാച്ചികളെ പാനല്‍ രിജക്റ്റ് ചെയ്യണം.
സപ്പ്ളിമേന്ടരി ആയിട്ട് ഒരു കാര്യം കൂടി ചെയ്യാം. ഇപ്പോള്‍ ജോലി നഷ്ടപ്പെട്ട് നില്‍ക്കുന്ന അലവലാതി സായിപ്പന്മാരെ ഇങ്ങോട്ടേക്ക് അയക്കാം, ഇവിടുള്ളവരെ മലയാലം പഠിപ്പിക്കാന്‍. യു സീ, ഇന്ത്യ ഈസ് സ്റ്റില്‍ എ ടെവലപ്പിംഗ് കണ്ട്രി. അതുകൊണ്ട് ക്യാഷ് ഒന്നും കൊടുക്കില്ല. ഇഫ് ദേ ക്നോ കൊകൊനട്ട് ട്രീ ക്ലൈംബിംഗ് ആന്‍ഡ് ദേ ആര്‍ ഹാര്‍ഡ് വര്‍ക്കിംഗ് ദേ കുള്ദ് യെര്ന്‍ മോര്‍ ദാന്‍ ദി വെല്‍ത്ത് ഓഫ് ലോര്‍ഡ് പപ്പനാവാ വിതിന്‍ ആന്‍ ഇയര്‍.
നല്ല ഫീസ് കൊടുക്കാമെങ്കില്‍ ജോയി, സുധി, പ്രസാദ് ആന്‍ഡ് ജോയ്ച്ചന്‍ വില്‍ ടീച് തെം കൊകൊനട്ട് ട്രീ ക്ലൈംബിംഗ്. എനിക്കിപ്പഴും ഓര്‍മ്മയുണ്ട് പ്രസാദിന്റെ കല്യാണ പാര്‍ട്ടി, വിത്ത് സ്വീറ്റ് ടോഡി. ഹോപ് സുധി, രാം ആന്‍ഡ് ജോയ് വില്‍ ആള്‍സോ രിമെമ്ബാര്‍ താറ്റ്.
ഇതം ലോക സുഖപ്രശ്ന പരിഹാരംനിര്‍ദേശിതാം:
ബ്രഹ്മശ്രീ ബെര്‍ളി തോമസ് അവര്‍കളുടെ പ്രഥമ പ്രിയ ശിഷ്യന്‍ ഗുണ്ടുകാട് ഗുരുദാസ് നാമധേയന്‍.
ശുഭം

ഒപ്പ് ബരാക് ഒബാമ (അമേരിക്കന്‍ പ്രസിഡന്റ്),
ഒപ്പ് ഡേവിഡ് കാമറൂണ്‍,
ഒപ്പ് ജൂലിയ ഗില്‍ബെര്‍ട്ട്,
ഒപ്പ് സ്റ്റീഫന്‍ ഹാര്പ്പര്‍
(യഥാക്രമം ബ്രിട്ടന്‍, ആസ്ട്രേലിയ, ക്യാനഡ പ്രധാന മന്ത്രിമാര്‍)

1 അഭിപ്രായം:
England under control
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ