മലാളിക്ക് ആഘോഷിക്കാന്‍ ഒരു പുതിയ വിവാദം കൂടി. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വിജയി, മുമ്പ് പരിപാടിക്കിടയില്‍ താന്‍ വിധവയാണെന്ന് കാണികളെ തെറ്റിദ്ധരിപ്പിച്ചു എന്നും, ഇപ്പോള്‍ ഒരു മാസികയിലെ അഭിമുഖത്തിലൂടെ താന്‍ വിധവ അല്ലെന്നും, പൊതു ജനം തെറ്റിദ്ധരിച്ചത് ഒരു ചെറിയ പരിധിവരെ ചാനലിന്‍റെ കുറ്റവും ബാക്കി വലിയ പകുതി പൊതുജനത്തിന്റെ കുറ്റവും ആണെന്നും പറഞ്ഞിരിക്കുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍.
മലയാളത്തില്‍ ഒരു സിനിമാ സംവിധായകന്‍ ഉണ്ട്. നല്ല സംവിധായകന്‍ എന്ന് പലര്‍ക്കും അഭിപ്രായം ഇല്ലെങ്കിലും, ആളൊരു ഷോമാന്‍ കം ബിസ്സിനെസ്സ്മാന്‍ ആണ്. പൊട്ടക്കണ്ണന്‍ മാവേല്‍ എറിഞ്ഞ പോലെ ഒരു പടം അങ്ങ് കയറി ഹിറ്റ് ആയി. കേന്ദ്ര കഥാപാത്രം വികലാംഗന്‍. പിന്നെ തുടരെ തുടരെ വികലാംഗ ചിത്രങ്ങള്‍, അതിന്റെ മാര്‍ക്കറ്റ് വാല്യൂ ഇടിയുന്നതുവരെ.
മുമ്പ് ഒരു തവണ സ്റ്റാര്‍ സിങ്ങറില്‍ ഒരു വികലാംഗന്‍ ഉണ്ടായിരുന്നു. റേറ്റിംഗ്, എസ്.എം.എസ്. തുടങ്ങിയവ കൂടാന്‍ ഒരു പക്ഷെ, ആ വികലാംഗന്‍ ഏഷ്യാനെറ്റിനെ സഹായിചിട്ടുണ്ടാകാം. കൂടെ, കുറെ കഥന കഥകളും. ഇപ്പോഴത്തെ സ്റ്റാര്‍ സിങ്ങറില്‍ വികലാംഗരുടെ എണ്ണം കൂടിയിട്ടുണ്ട്. കഥന കഥകളും കൂടുന്നുണ്ട്. കൈയ് നഷ്ടപ്പെട്ടത് ഒന്ന്, കാഴ്ച ഇല്ലാത്തത് മൂന്നോ നാലോ, ഓട്ടിസം എന്നാ ജന്മ വൈകല്യം ഉള്ളത് ഒന്ന് എന്നിങ്ങനെയാണ് ഇപ്പോഴത്തെ അവസ്ഥ. ഇവരില്‍ ആരെങ്കിലുമോ, വിധവ അല്ലെങ്കില്‍ അച്ഛന്‍ ഉപേക്ഷിച്ച, അമ്മയ്ക്ക് ഏക തണലായ ഒരാളോ അതും അല്ലെങ്കില്‍, ഭര്‍ത്താവ് ഉപേക്ഷിച്ചു, കുഞ്ഞുള്ള, സ്വന്തമായി കിടപ്പാടം ഇല്ലാത്ത വിവാഹ മോചിതക്കോ ആയിരിക്കാം അടുത്ത സ്റ്റാര്‍ സിങ്ങര്‍ കിരീടം. കാത്തിരുന്നു കാണാം.
മലയാളി അല്ലാത്ത പലരും പറയുന്ന ഒരു കാര്യമുണ്ട്, മലയാളിക്ക് ഈ പറയുന്ന വിദ്യാഭ്യാസം മാത്രമേ ഉള്ളൂ അതുകൊണ്ട് അവര്‍ ബുദ്ധി ഉണ്ടെന്നു നടിക്കും, ഒട്ടും ബുദ്ധിയില്ല, അതുകൊണ്ട് വിവരവുമില്ല. ഇടയ്ക്കു ആര്‍ക്കെങ്കിലും ബുദ്ധി ഉണ്ടെങ്കില്‍, അത് മറ്റുള്ളവരെ പറ്റിക്കാന്‍ ആയിട്ടായിരിക്കും ഉപയോഗിക്കുന്നത്.
അതുകൊണ്ട്, ആ പൊതു തത്വം നമുക്ക് അംഗീകരിക്കാം. ബുദ്ധിയും വിവരവും ഉണ്ടെന്നു വെറുതെ അങ്ങ് നടിക്കാം. എസ്.എം.എസുകള്‍ അയച്ചും, കുടുംബ-സുഹൃത്ത് ബന്ധങ്ങള്‍ ഉപേക്ഷിച്ചു, എല്ലാ ദിവസവും കൃത്യമായി ആ പരിപാടികള്‍ കണ്ടു അതിന്റെയും ചാനലിന്റെയും റേറ്റിംഗ് കൂട്ടാം. അടുത്ത വര്ഷം ഗ്രാന്‍ഡ് ഫിനാലെ ലൈവ് ആയി കാണാം. എന്നിട്ട് ഇങ്ങനെ പുതിയ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ