അപ്പുക്കുട്ടന്‍ ഞങ്ങളുടെ നാട്ടിലെ ഭ്രാന്തനാണ്. ഭ്രാന്തന്‍ എന്ന് പറഞ്ഞാല്‍, ശരിക്കും ഭ്രാന്തന്‍ തന്നെ. ഞരമ്പ് രോഗിയോ, കാമ ഭ്രാന്തനോ ഒന്നുമല്ലാത്ത, വെറും ഒരു ഭ്രാന്തന്‍.
എന്റെ കുട്ടിക്കാലം മുതലേ, അപ്പുക്കുട്ടനെ എനിക്കറിയാം. എനിക്കറിയാം എന്നുവച്ചാല്‍, ഭ്രാന്തന്‍ അപ്പുക്കുട്ടനെ അറിയാത്തവര്‍ നാട്ടിലാരും തന്നെയില്ല.
ഗുണ്ടുകാട് പുരാണത്തില്‍ അപ്പുക്കുട്ടനെ പരാമര്‍ശിച്ചിരിക്കുന്നത് കോളേജു വിദ്യാഭ്യാസം ലഭിച്ച ഒരു ഭ്രാന്തന്‍ എന്നാണ്.അപ്പുക്കുട്ടന്റെ സഹപാഠികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആയും, മുനിസിഫ് ആയും, ജഡ്ജ് ആയും ഒക്കെ അടുത്തൂണ്‍ പറ്റി (അ)സ്വസ്ത ജീവിതം നയിച്ചു വരികയോ അല്ലെങ്കില്‍ കാലപുരി പൂകുകയോ ചെയ്തിരിക്കുന്നു. എന്റെ മാഞ്ഞു പോകാത്ത ഓര്‍മ്മയില്‍ തെളിഞ്ഞിരിക്കുന്ന അപ്പുക്കുട്ടന്റെ ആദ്യ രൂപം, ഇന്നും ഏറെക്കുറെ അപ്പുക്കുട്ടന്‍ നിലനിര്‍ത്തിയിരിക്കുന്നു. വായിലെ പല്ലുകള്‍ കൊഴിഞ്ഞു കവിളുകള്‍ ഒട്ടിയതും, നരച്ച രോമങ്ങള്‍ പ്രത്യക്ഷപ്പെട്ടതുമാണ് എടുത്തുപറയാന്‍ പറ്റുന്ന മാറ്റം.
വക്കീലന്മാരുടെ കയ്യിലെ കേസുകെട്ടുകള്‍ പോലെ വൃത്തിയില്ലാത്തതു എങ്കിലും ഭംഗിയായി മടക്കി അടുക്കി വച്ചിട്ടുള്ള ഒരു പിടി കടലാസുകള്‍ അപ്പുക്കുട്ടന്റെ കയ്യില്‍ എപ്പോഴും ഉണ്ടാകും. അവയില്‍ ഏറെയും ഇംഗ്ലീഷ് ദിനപത്രങ്ങളുടെ കീറക്കടലാസുകളും. ചില പ്രഭാതങ്ങളില്‍ അപ്പുക്കുട്ടന്‍ ഈ കടലാസുകളിലെ വാര്‍ത്തകള്‍ ഉറക്കെ വായിക്കും. സ്ഥല നാമങ്ങള്‍, പഴയ വ്യക്തികള്‍ തുടങ്ങിയവയെ പരാമര്‍ശിക്കുമ്പോള്‍ അവയുടെ ചരിത്രവും ഭൂമിശാസ്ത്രവും അദ്ധ്യാപകന്‍ ക്ലാസ്സില്‍ വായിക്കുന്നത് പോലെ അപ്പുക്കുട്ടന്‍ വിവരിക്കാറുണ്ട്. തൊള്ളായിരത്തി അറുപതുകളിലെ പാകിസ്ഥാനെ കുറിച്ച് വിപുലവും വിശാലവുമായ അപഗ്രഥനങ്ങള്‍ കൌതുക വാര്‍ത്തകള്‍ രാമചന്ദ്രന്റെ ശൈലിയില്‍ അപ്പുക്കുട്ടന്‍ നല്‍കാറുണ്ടായിരുന്നു.
പച്ചവെള്ളം പോലെ ഇംഗ്ലീഷ് വായിക്കുകയും സംസാരിക്കുകയും ചെയ്യുന്ന അപ്പുക്കുട്ടന്‍ എങ്ങനെ ഭ്രാന്തനായി എന്ന് അജ്ഞാതമാണ്. എന്റെ കുട്ടിക്കാലത്ത് കേട്ടിട്ടുള്ള കഥകള്‍ പ്രകാരം, കേരള സര്‍വകലാശാലയില്‍ നിന്നും എം.എ. ജയിച്ച അപ്പുക്കുട്ടനെ, കോളേജിലെ പ്രണയിനി തള്ളിപ്പറയുകയും മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തു എന്ന സ്ഥിരം ഫോര്‍മുല തന്നെയാണ് ഭ്രാന്തിന്റെ അടിസ്ഥാനം.
സാധാരണ ഗതിയില്‍ സമൂഹം ഭ്രാന്തന്മാരെ ഒറ്റപ്പെടുത്തുമ്പോള്‍, ഭ്രാന്തന്‍ അപ്പുക്കുട്ടന്‍ ഒറ്റയ്ക്ക് സമൂഹത്തെ ആകെ ഒറ്റപ്പെടുത്തി എന്നതാണ് എന്റെ നാട്ടിലെ മറ്റു ഭ്രാന്തരില്‍ നിന്നും അപ്പുക്കുട്ടനെ വ്യത്യസ്തനാക്കുന്നത്. 'വട്ടുവിലാസം' എന്നറിയപ്പെട്ടിരുന്ന തങ്കമ്മ എന്ന ഒരു ഭ്രാന്തിയും, വട്ടു മറിയം എന്ന മറ്റൊരു ഭ്രാന്തിയും എന്റെ നാട്ടില്‍ ഉണ്ടായിരുന്നു. സ്വന്തം ഭാര്യയോടുള്ള സ്നേഹാധിക്യം കാരണം ഭ്രാന്തനായ 'കൊമ്പ് മണി' എന്ന ഒരു ഭ്രാന്തനും ഉണ്ടായിരുന്നു. ഇവരെല്ലാം, അല്ലറ ചില്ലറ ബുദ്ധിമുട്ടുകള്‍ നാട്ടുകാര്‍ക്ക് ഉണ്ടാക്കിയിരുന്നതിനാല്‍ ഇവരെ സമൂഹമാണ് ഒറ്റപ്പെടുത്തിയിരുന്നത്.
ഭര്‍ത്താവ് ഉപേക്ഷിച്ചു പോയപ്പോള്‍, വിത്തുകാളകളുടെ ശാരീരിക പീഡനത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ ആയിരുന്നു 'വട്ടുവിലാസം' തങ്കമ്മ, ഭ്രാന്തിയായത്. സ്ത്രീ-പുരുഷ അനാട്ടമിയിലെ പല അവയവങ്ങളുടെയും പച്ച മലയാള പദം ആദ്യമായി കേട്ടത് വട്ടുവിലാസത്തിന്റെ വായില്‍ നിന്നും അവ പൊഴിഞ്ഞു വീണപ്പോള്‍ ആയിരുന്നു. അഗമ്യഗമനത്തിലെ പദസഞ്ചയങ്ങള്‍ കേള്‍ക്കുന്നതും അങ്ങനെ തന്നെ. ചാനല്‍ പ്രളയവും ഗണേശകുമാര-പിസി ജോര്‍ജ് മുതലായവരുടെ വാഗ്ദോരണികളും അന്യമായിരുന്ന അക്കാലത്ത്, അശ്ലീല പദപ്രയോഗങ്ങള്‍ കേട്ട് രോമാഞ്ചവും ലൈംഗിക നിര്‍വൃതിയും ഉണ്ടാകുവാന്‍ പ്രായഭേദമന്യേ പ്രായപൂര്‍ത്തിയായ സ്ത്രീപുരുഷന്മാര്‍ക്ക് അന്നാട്ടിലെ ഒരേയൊരു വിനോദോപാധി ആയിരുന്നു 'വട്ടുവിലാസം'. ആരെങ്കിലും അവര്‍ കേള്‍ക്കെ 'വട്ടുവിലാസം' എന്ന് പറഞ്ഞാല്‍ മതി, ആംഗ്യ വിക്ഷേപങ്ങളോട് കൂടി പച്ച മലയാളത്തില്‍ തെറി ഭാക്ഷണത്തിന്റെ അനര്‍ഗള നിര്‍ഗള പ്രവാഹമായിരിക്കും പിന്നെയുള്ള അര നാഴിക നേരം. അതും, അന്നാട് മുഴുവന്‍ കേള്‍ക്കുന്ന ശബ്ദത്തില്‍. ഇടമുറിയാതെയുള്ള പദപ്രയോഗത്തില്‍ സാക്ഷാല്‍ സുകുമാര്‍ അഴിക്കോട് പോലും വട്ടുവിലാസം തങ്കമ്മ എന്ന നിരക്ഷര ഭ്രാന്തിയുടെ ഒപ്പമെത്തില്ല.
പാക്കനാരെ പോലെ, അന്നന്നത്തെ ആഹാരത്തിന് മാത്രമുള്ള ഈറ്റ കൊണ്ടുള്ള പായും വട്ടിയും മാത്രമുണ്ടാക്കി, അത് വിറ്റ് ഉപജീവനം നടത്തിവന്നിരുന്നു 'വട്ടു മറിയം'. അച്ഛന്‍ ആരെന്നറിയാത്ത, ശാരീരികവും മാനസികവുമായി വളര്‍ച്ചയില്ലാത്ത കുഞ്ഞുമേരി എന്ന് പേരായ മകള്‍ ആയിരുന്നു വട്ടുമറിയത്തിന്റെ വട്ടിന്റെ പ്രധാന ഇര. കുഞ്ഞുമേരിയെ കുറിച്ച് അവര്‍ പലപ്പോഴും മറന്നു പോകും. (ദയാലുക്കള്‍ ആയ പാപ്പച്ചന്‍ - എല്‍സി ദമ്പതികളുടെ കാരുണ്യത്തില്‍ അവരുടെ പട്ടിണിയിലും കുഞ്ഞുമേരി ഇപ്പോഴും ജീവിച്ചിരിക്കുന്നു.) കേള്‍വിക്കുറവും, ഓര്‍മ്മക്കുറവും നാട്ടിലെ പല വിത്തുകാളകളുടെയും സൌജ്യന കാമപൂരണത്തിന് മരിയത്തിനെ ഇരയാക്കി. ഇക്കാരണങ്ങള്‍ കൊണ്ടും, ആരോടും എപ്പോഴും കാജാ ബീഡി ചോദിക്കുന്നത് കൊണ്ടും, സമൂഹം വട്ടു മരിയത്തിനെയും ഒറ്റപ്പെടുത്തി.
തിരുവനന്തപുരം നഗര സഭയുടെ അറവു ശാല, കേന്ദ്രീകൃത അറവുശാലയാണ്. കുന്നുകുഴിയില്‍ 'പാക്കാട്ടുവിള' എന്ന് നാട്ടുകാര്‍ വിളിക്കുന്ന ഒരു ചെറുകുന്നിലാണ് ഈ അറവുശാല. നഗരത്തില്‍ വിതരണം ചെയ്യുന്ന മാംസത്തിനായി, ആടുകളെയും മാടുകളെയും ഇവിടുന്നു വിദഗ്ദര്‍ പരിശോധിച്ച്, അവരുടെ മേല്‍നോട്ടത്തില്‍ കശാപ്പ് ചെയ്തു, തോലുരിച്ചു, വലിയ കക്ഷണങ്ങളാക്കി, ആ മാംസവും പരിശോധിച്ച് ഭക്ഷ്യ യോഗ്യമാണെന്ന് സാക്ഷ്യപ്പെടുത്തി അതിന്റെ മുദ്ര പതിപ്പിച്ചു വിതരണം ചെയ്യണം എന്നതാണ് ചട്ടം. ഇപ്പോഴും ഇവിടെ അറവു നടക്കുന്നു എങ്കിലും, നഗരത്തിലെ എല്ലായിടത്തും ഇവിടുന്നുള്ള സാക്ഷ്യപ്പെടുത്തിയ മാംസമാണ് വിതരണം ചെയ്യുന്നത് എന്ന് എനിക്ക് ഉറപ്പില്ല.
മേല്പടി നഗരസഭാ അറവുശാലയിലെ അറവുകാരന്‍ ആയിരുന്നു കൊമ്പ് മണി. അറവുകാരന്‍ ആയിരുന്നു എങ്കിലും നല്ല ആകാരവും സൌമ്യമായ പെരുമാറ്റവും സഹോദര സ്നേഹവും ഒക്കെ കൊണ്ട് മണിയന്‍ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവന്‍ ആയിരുന്നു. ആയിടെ, അന്നാട്ടില്‍ ഷേര്‍ളി എന്ന് പേരായ, അന്നാട്ടുകാര്‍ അന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സുന്ദരിയായ ഒരു പെണ്‍കുട്ടി പുതുതായി താമസത്തിന് വന്നു. അച്ഛനും അമ്മയുംഇല്ലാത്ത ഷേര്‍ളി, വകയിലെ ഒരു അമ്മാവനുമായിട്ടാണ്കഴിഞ്ഞു വന്നത്.ദൂര ദേശങ്ങളില്‍ പണിക്കു പോകുന്ന അമ്മാവന്‍, വീട്ടില്‍ വരാത്ത അവസരങ്ങളില്‍ ഷേര്‍ളിയെ വലമിട്ടു വിത്തുകാളകള്‍ നടന്നപ്പോള്‍, അമ്മാവന്‍ പുര നിറഞ്ഞു വന്ന ഷേര്‍ളിക്ക് വിവാഹാലോചന തുടങ്ങി. നാട്ടുകാരും സഹകരിച്ചു. ഒടുവില്‍ മണിയനെ ഷേര്‍ളി വരിച്ചു. ആരിലും അസൂയ ജനിപ്പിച്ചു പുതു ദമ്പതികള്‍ ജീവിതം ആരംഭിച്ചു. രണ്ടുമൂന്നു മാസം കഴിഞ്ഞപ്പോള്‍, വെളുപ്പിന് രണ്ടര മണിയോടെ മണി കശാപ്പിനു പോകുമ്പോള്‍, ഒറ്റയ്ക്ക് കിടക്കാന്‍ പേടിയായ ഷേര്‍ളിക്ക് ആദ്യം അമ്മാവനും, അമ്മാവന്‍ ഇല്ലാത്തപ്പോള്‍, രസികനായ വിത്തുകാള അലോകനും കൂട്ടുകിടക്കാന്‍ തുടങ്ങി (ആലോകന്റെ കഥ പിന്നീട് പറയാം). നാട്ടുകാരുടെ ഇത്തരം അപവാദ പ്രചരണങ്ങള്‍ കൊമ്പ് മണിയന്‍ വിശ്വസിച്ചില്ലെങ്കിലും വിവാഹം കഴിഞ്ഞു ആറാം മാസം, ഷേര്‍ളി അമ്മാവനൊപ്പം മദിരാശിയിലേക്ക് വണ്ടികയറി.
സംഭവത്തിന്റെ ആഘാതവും അതിനുമേല്‍ പൊതുജനത്തിന്റെ ആക്ഷേപവും മണിയുടെ മനസ്സിന്റെ സമനില തെറ്റിച്ചു എന്ന് വേണം കരുതാന്‍. ഒരു സുപ്രഭാതത്തില്‍ കശാപ്പ് ശാലയില്‍ നിന്നും രക്തത്തില്‍ കുളിച്ചു ആക്രോശിച്ചു കൊണ്ട് കശാപ്പ് കത്തിയുമായി നിരത്തിലേക്ക് ഇറങ്ങിയ മണിയെ വളരെ ശ്രമപ്പെട്ടാണ് നാട്ടുകാര്‍ അടക്കിയത്. ആരെയും ഉപദ്രവിക്കില്ല എങ്കിലും, ചിലപ്പോള്‍ തൊലിവെളുത്ത ചില പെണ്‍കുട്ടികളെ കാണുമ്പോള്‍ മണിക്ക് ഷേര്‍ളിയെ ഓര്‍മ്മ വരും എന്നത് കാരണം, കൊമ്പ് മണിയെയും സമൂഹം ഒറ്റപ്പെടുത്തി. (കൊമ്പ് മണി ഇപ്പോള്‍ ജീവിച്ചിരിക്കുന്നോ, ഉണ്ടെങ്കില്‍ എവിടെ എന്നൊന്നും എനിക്ക് അറിയില്ല).
എന്നാല്‍, അപ്പുക്കുട്ടന്‍ തികച്ചും വ്യത്യസ്തന്‍ ആയിരുന്നു. തനിക്ക് ചുറ്റും ഒരു സമൂഹം ഉണ്ടെന്നുള്ള ഭാവമേ അപ്പുക്കുട്ടന്‍ വച്ച് പുലര്‍ത്തിയിരുന്നില്ല. സമൂഹവുമായി, സാമൂഹികമായ ഒരിടപെടല്‍ അപ്പുക്കുട്ടന്‍ നടത്തുന്നത് വല്ലപ്പോഴും ഒരു ചായ കുടിക്കുവാന്‍ തോന്നുമ്പോഴാണ്. വളരെ മര്യാദക്ക് ചായക്കടയുടെ മുന്നില്‍ ചെന്ന്, 'ഒരു ചായ തരുമോ' എന്ന് മാന്യമായി ചോദിക്കും. കടക്കാരന്റെ മുഖം ഇരുണ്ടാല്‍ കടയുടെ ഓരം ചേര്‍ന്ന് മാറി നില്‍ക്കും. വേറെ ആരെങ്കിലും ചായ കുടിക്കാന്‍ വരുമ്പോള്‍ അയാളോടും ചോദിക്കും 'ഒരു ചായ വാങ്ങി തരുമോ'? ചായ കിട്ടിയാല്‍, പിന്നെ വേണ്ടത് ഒരു ബീഡിയാണ്. മിക്കപ്പോഴും ചെവിക്കിടയില്‍ ഒരു ബീഡികുറ്റി ഉണ്ടാകും. അതില്ലാതെ വന്നാല്‍, അപ്പോഴും ആരോടെങ്കിലും 'ഒരു ബീഡി തരുമോ' എന്ന് ചോദിക്കും. ചായയും ബീഡിയും കിട്ടിയാല്‍ സന്തോഷം, കിട്ടിയില്ലെങ്കില്‍ പരിഭവും ഇല്ല. തങ്ങള്‍ക്കു അറിയാത്ത ഇംഗ്ലീഷ് പച്ച വെള്ളം പോലെ പറയുന്ന അപ്പുക്കുട്ടന്റെ ഒരേയൊരു സാമൂഹിക ഇടപെടലിനെ, സത്യത്തില്‍ ആരും ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ല.
അപ്പുക്കുട്ടനെ ഓര്‍ത്തത് കൊണ്ടാണ് നാട്ടിലെ മറ്റു ഭ്രാന്തന്മാരെ ഇപ്പോള്‍ ഓര്‍ത്തത്. അപ്പുക്കുട്ടനെ ഓര്‍ക്കുവാന്‍ കാരണം, കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഒരു മാറ്റവും അപ്പുക്കുട്ടനില്‍ വന്നിട്ടില്ല എന്നതും. വട്ടുവിലാസം തനിക്ക് ചുറ്റുമുള്ള സമൂഹത്തോടാണ് പ്രതികരിച്ചത്. ഇന്ന് നമ്മുടെ സമൂഹത്തില്‍ പലരും വട്ടുവിലാസത്തിന്റെ നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. എന്നിട്ടും, അപ്പുക്കുട്ടന്‍, സമൂഹത്തെ ഒറ്റപ്പെടുത്തി സന്തോഷത്തോടെയും, സമാധാനത്തോടെയും തന്റെ ലോകത്തില്‍ ജീവിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ