കേരളത്തിലെ
സകലമാന രാഷ്ട്രീയക്കാരെയും, ജാതി-മത-കക്ഷി-ലിംഗ-പ്രായ ഭേദമന്യേ, പണ്ട്
നിലവില്‍ ഇരുന്നതും, ഇപ്പോള്‍ ഇരിക്കുന്നതും, ഇനി ഉണ്ടാകാന്‍ പോകുന്നതുമായ
സകല തെറിയും ഞാന്‍ വിളിക്കുന്നു.
മേല്പ്പടി തെറികള്‍ എല്ലാം
തന്നെ, ഇന്ത്യയിലെ സകലമാന രാഷ്ട്രീയക്കാരെയും, സാമൂഹിക, സാംസ്കാരിക
പ്രവര്‍ത്തകരെയും, സകല ......... ........ മക്കളെയും വിളിച്ചു കൊള്ളുന്നു.
ഇവരെല്ലാം കൂടി താങ്ങി നിര്‍ത്തുന്ന കുത്തക ബൂര്‍ഷ്വാസി
മൂരാച്ചികളെയും ടി തെറികള്‍ വിളിച്ചിരിക്കുന്നു. ചുരുക്കി പറഞ്ഞാല്‍,
മനുഷ്യ ജന്മത്തെ മുഴുവന്‍, മനുഷ്യന് നിരക്കാത്തതായ എല്ലാ തെറിയും പച്ചക്കും
പഴുപ്പിച്ചും വിളിച്ചിരിക്കുന്നു.
പൊതുജന കഴുതകള്‍ തെരഞ്ഞെടുത്ത ഈ ......... ......... ......... ........ എല്ലാരുടെയും തലയില്‍ ഒരായിരം ഇടിത്തീ ഒരുമിച്ചു വീഴട്ടെ.
മേല്പടി തെറിവിളികള്‍ ആരെയെങ്കിലും വിഷമിപ്പിച്ചു എങ്കില്‍ ഞാന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.
ഖേദപ്രകടനം രണ്ടു ദിവസം കഴിഞ്ഞിട്ടുള്ള തീയതിയില്‍ മാത്രം വരവ് വയ്ക്കുക. അതാണ് ഇപ്പോഴത്തെ ഒരു ട്രെന്‍ഡ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ