ഇന്നലെ ഒരു വാര്‍ത്താ
ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ ഏതോ ഒരു രാഷ്ട്രീയക്കാരന്‍, പെട്രോള്‍
വിലവര്‍ദ്ധനവിനെ പ്രധാന മന്ത്രി മുതല്‍പേര്‍ ന്യായീകരിക്കുന്നു എന്നതിന്
പറഞ്ഞ ന്യായം വളരെ ന്യായമായി തന്നെ എനിക്ക് തോന്നി. ടി രാഷ്ട്രീയക്കാരന്‍
പറഞ്ഞത് ഏതാണ്ട് ഇങ്ങനെയാണ് - "ഒരു സര്‍ക്കാരിന് നിലനില്‍ക്കുവാനായി ചില
തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, ചിലപ്പോള്‍ പൊതുജനത്തിന് ചില്ലറ
ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്". അപ്പോള്‍, അതാണ് കാര്യം.
പൊതുജന കഴുതകള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരിന്, അതിനെ തെരഞ്ഞെടുത്ത
കഴുതകളോ, അവരുടെ ക്ഷേമമോ അല്ല വലുത്. മറിച്ചു അതിന്റെ തന്നെ നിലനില്പാണ്.
ഇങ്ങനെ എന്തുമാത്രം കഷ്ടപ്പെട്ടാണ് ഒരു സര്‍ക്കാര്‍ രാജ്യത്തെ സമ്പന്നമാക്കുന്നത് എന്ന് ആലോചിച്ചു ഞാന്‍ അവശനായി.
നൂറുപേരുടെ ആകെ വരുമാനം ആയിരം രൂപയാണെങ്കില്‍ ഒരാളുടെ ശരാശരി വരുമാനം പത്തുരൂപ. നൂറു പേരില്‍ തൊണ്ണൂറ്റി ഒന്‍പതു പേരുടെ ശരിക്കുള്ള വരുമാനം ഒരു രൂപ മാത്രമാണെങ്കിലും ശരാശരി പത്തു രൂപ തന്നെ. ബുദ്ധിയുള്ള ആരെങ്കിലും തൊണ്ണൂറ്റി ഒന്‍പതു പേര്‍ക്ക് ഒരു രൂപയെ പത്തു രൂപ ആക്കാനുള്ള മാര്‍ഗ്ഗം പറഞ്ഞു കൊടുക്കുകയും, സഹായം ചെയ്യുകയും ചെയ്യുമോ അതോ തൊള്ളായിരം രൂപയുള്ള ഒരാള്‍ക്ക് അതിനെ ആയിരമാക്കാനുള്ള വഴി തുറന്നു കൊടുക്കുമോ? എളുപ്പം രണ്ടാമത്തെ മാര്‍ഗ്ഗമാണ്, ലാഭവും. ബുദ്ധിയുള്ള രാഷ്ട്രീയക്കാരന്‍ ചെയ്യുന്നത് തൊണ്ണൂറ്റി ഒന്‍പതു പേരോടും, അവരുടെ ക്ഷേമത്തിനും ഉന്നമനത്തിനും പ്രവര്‍ത്തിക്കും എന്ന് പറയുകയും (പറഞ്ഞാല്‍ മാത്രം മതി, അവര്‍ക്ക് എല്ലാം തികയാന്‍) ബാക്കിയുള്ള ഒരാള്‍ക്ക് മറ്റാരും അറിയാതെ എല്ലാം നല്‍കുകയും എന്നതാണ്. ജനത്തിന്റെ ശരാശരി വരുമാനം ഉയര്‍ത്തുകയും, മൊത്ത വരുമാനത്തിന്റെ നല്ലൊരു ശതമാനം തന്റെ പോക്കറ്റില്‍ ആക്കുകയും, ജനത്തിന്റെ മനസ്സില്‍ എപ്പോഴും തങ്ങള്‍ മാത്രമാണ് അവരുടെ ഏക രക്ഷ എന്നാ പ്രതീതി ഉണ്ടാക്കുകയും കഴിയുവാന്‍ ആര്‍ക്കു കഴിയുമോ, അയാളാണ് യദാര്‍ത്ഥ രാഷ്ട്രീയക്കാരന്‍.
ഒരു ഉദാഹരണം: ഇന്ത്യയുടെ പ്രതിവര്‍ഷ ആളോഹരി വരുമാനം ഏതാണ്ട് രൂ 50,000/- ആണെന്ന് കണക്കാക്കിയിരിക്കുന്നു. മുകേഷിന്റെ പ്രതിമാസ വരുമാനം (ശമ്പളം എന്ന് തന്നെ പറയാം) ഏതാണ്ട് ഒന്നര കോടി രൂപയും. അതായത് ശരാശരി മുന്നൂറു പേരുടെ ഒരു വര്‍ഷത്തെ വരുമാനം, അഥവാ മൂവായിരത്തി അറുന്നൂറു പേരുടെ ഒരു മാസത്തെ വരുമാനം. സര്‍ക്കാരിനു ലാഭം മുകേഷിനെ സഹായിക്കുകയാണ്. മുകേഷിനു വേണ്ടി സര്‍ക്കാര്‍ പുതുതായി ഒരു സംസ്ഥാനം രൂപീകരിച്ചാല്‍, അല്ലെങ്കില്‍ ഏതെന്കിലും ഒരു സംസ്ഥാനം തീറെഴുതി കൊടുത്താല്‍ പോലും സര്‍ക്കാരിനു ലാഭമായിരിക്കും.
കുറിപ്പ്: മുകേഷ് ഒരു സാങ്കല്പിക നാമമാണ്. കണക്കുകളും ഉദ്ധരണികളും യഥാതദമല്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ