ഫ്രണ്ട്, നിങ്ങള്‍ ഈയിടയ്ക്ക് എപ്പോഴെന്കിലും തിരുവനന്തപുരത്ത് വന്നിട്ടുണ്ടോ?
ഇവിടെ കുടുംബ ശ്രീയിലെ സ്ത്രീകള്‍ ചപ്പു ചവറുകള്‍ കൃത്യാമായി വാരി നഗരം വൃത്തിയാക്കുന്നു. മറ്റേതൊരു ബൃഹത് പദ്ധതിയും പോലെ, ഇതും ലോക ബാങ്ക് സഹായത്തോടെ ഉള്ള ഒരു പദ്ധതി ആകാനെ വഴിയുള്ളൂ. ലോക ബാങ്കിന്റെ പദ്ധതികള്‍, നമ്മള്‍ എന്തൊക്കെ പറഞ്ഞാലും അല്‍പ സ്വല്പം ജനക്ഷേമകരമാണ്. നഗരത്തിന്റെ വൃത്തികേടുകള്‍ ഒഴിവാക്കുമ്പോള്‍, അതോഴിവാക്കുന്നവരുടെ ആരോഗ്യ സംരക്ഷണത്തിന് ഈ പദ്ധതിക്ക് പണം നല്‍കുന്ന സ്ഥാപനം ഉപാധികള്‍ വച്ച് കാണും, അവര്‍ക് വേണ്ട സുരക്ഷാ സംവിധാനം കൂടെ ഏര്‍പ്പെടുത്തണം എന്ന്. സുരക്ഷാ കോട്ടുകള്‍, കയ്യുറകള്‍, തൊപ്പികള്‍, പാദരക്ഷകള്‍ മുതലായവ നല്‍കണം എന്ന്.
പദ്ധതി നടപ്പക്കുന്നവര്‍ ഇതൊക്കെ നല്കിക്കാണും... ഓവര്‍ കോട്ട്, ഗ്ലൌസ്, ഹെല്‍മെറ്റ്... പക്ഷെ, ഇതൊക്കെ എന്തിനു നല്‍കുന്നു എന്ന് അധികൃതര്‍ അവബോധം നല്‍കിയോ എന്ന് സംശയം.
ഫലം എന്താണ്? കയ്യുറ ധരിക്കുമ്പോള്‍ ചപ്പു ചവറുകള്‍ കയ്കാര്യം ചെയ്യാന്‍ കൈ വഴങ്ങുന്നില്ല, ഹെല്‍മെറ്റ് എന്ന സാദനം ഈ ചൂടത്ത് എങ്ങനെ വയ്ക്കാന്‍? സാരിയുടെ കൂടെ ബൂട്ടുകള്‍ ധരിച്ചാല്‍, ലോകം കാറി തുപ്പില്ലേ?
നമ്മുടെ പദ്ധതി നടപ്പാക്കുന്ന പാവം കുടുംബ സ്ത്രീകള്‍ സുരക്ഷ കുപ്പായം (safety jackets) ഒഴികെ, മറ്റുള്ളവയെ എല്ലാം തള്ളിക്കളഞ്ഞു... സുരക്ഷാ കുപ്പായം കൊള്ളാം, ഇടുന്ന വസ്ത്രത്തില്‍ അഴുക്ക് പറ്റാതിരിക്കും.
ഇപ്പോള്‍ തിരുവനന്തപുരത്ത് കാഴ്ച ബഹു കേമമാണ്. തോട്ടിപ്പണിക്ക് ഞങ്ങള്‍ കോട്ടിട്ട് കൊടുത്തിരിക്കുന്നു. കുടുംബ സ്ത്രീകള്‍ സായിപ്പിന്റെ കൊട്ടിട്ടുകൊണ്ട് തോട്ടിപ്പണി ചെയ്യുന്നു... ഗ്രീന്‍ സിറ്റി ക്ലീന്‍ സിറ്റി സിന്ദാബാദ്.
ബഹുമാനപ്പെട്ട ഐ.എ.എസ്. സായിപ്പന്മാരെ, ഒരു അഭ്യര്‍ത്ഥന. നിങ്ങള്ക്ക് ബുദ്ധി ഉണ്ടെങ്കിലും, നിങ്ങളെക്കാള്‍ മിടുക്കരും കുറച്ചൊക്കെ മനുഷ്യത്വമുള്ളവരുമായ ആള്‍ക്കാര്‍, ലോക നന്മ മുന്‍നിര്‍ത്തി കൊണ്ടുവരുന്ന പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍, അതിന്റെ അര്‍ത്ഥസത്ത അവയുടെ ഉപയോക്താക്കളെ കൂടി ഒന്ന് മനസ്സിലാക്കിക്കുക. ഉപയോക്താക്കള്‍ ജനങ്ങള്‍ ആണെന്നും അവരുടെ പ്രതിനിധികള്‍ ആയ പരാഗ ജീവികള്‍ ആയ രാഷ്ട്രീയക്കാര്‍ അല്ലെന്നും മനസ്സിലാക്കുക. ഇന്ത്യയിലെ ശ്രേഷ്ഠ വര്‍ഗ്ഗമായി (elite people എന്ന് മലയാളം) നിങ്ങളെ രാഷ്ട്രം (രാഷ്ട്രീയക്കാര്‍ അല്ല) തെരഞ്ഞെടുക്കുനന്തു ജനങ്ങളെ സേവിക്കാനാണ്. സേവിചില്ലെന്കിലും വേണ്ടില്ല, സത്യം ജനങ്ങളില്‍ നിന്നും മറച്ചു വച്ച് അവരെ ദ്രോഹിക്കതിരുന്നാല്‍ മതിയാകും.
ഇപ്പോള്‍ പലരും എന്റെ മേല്‍ കുതിര കയറാന്‍ വരും. എന്തുകൊണ്ട് മാരക രോഗങ്ങള്‍ കേരളത്തില്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നു എന്ന്? പ്രിയപ്പെട്ടവരേ, ഇതുപോലുള്ള അപൂര്‍വം ചില പദ്ധതികള്‍ സമൂഹത്തില്‍ പ്രാവര്തികമാക്കുന്നത് ഡോക്ടര്‍മാര്‍ അഥവാ ആരോഗ്യ പ്രവര്തകര്‍ ആണ്. അല്ലാതെ, ഐ.എ.എസ്. കാര്‍ അല്ല.
ആരോഗ്യ പ്രവര്‍ത്തകര്‍ ആയ ഡോക്ടര്‍മാര്‍ പോലും ഐ.എ.എസ്. കിട്ടിയാല്‍ ശ്രേഷ്ഠ വര്‍ഗ്ഗമായി. ശ്രേഷ്ടവര്‍ഗ്ഗത്തിന് വര്‍ഗ്ഗ സ്നേഹം കൂടുതല്‍ ആയതിനാല്‍ കൂടുതല്‍ ഒന്നും പറയേണ്ട കാര്യമില്ലല്ലോ. "Cleaning work without proper hygienic measures is suicidal" എന്ന് പറഞ്ഞാല്‍, ശ്രേഷ്ഠ വര്‍ഗത്തിന് മനസ്സിലാകും, അവര്‍ അതിനു പോംവഴി കണ്ടെത്തുകയും ചെയ്യും. ആ പോംവഴി നടപ്പിലാക്കുകയും ചെയ്യും. പക്ഷെ, ആദ്യത്തെ ഭാഗം, അതായത് "Cleaning work without proper hygienic measures is suicidal" എന്നത് അവര്‍ വിട്ടുകളയും. പൊതുജനം അത് മനസ്സിലാക്കേണ്ട കാര്യമില്ലല്ലോ, മനസ്സിലാക്കാന്‍ അവര്‍ ശ്രേഷ്ഠ വര്‍ഗമല്ലല്ലോ. പക്ഷെ, ആരോഗ്യ പ്രവര്‍ത്തകര്‍ അങ്ങനെ അല്ല, അവര്‍ ഇക്കാര്യം കാര്യ കാരണ സഹിതം അവതരിപ്പിക്കും. അതുകൊണ്ട് തന്നെ, ജനം പദ്ധതി ഏറ്റെടുക്കും.
പിന്‍കുറിപ്പ്: ഈ കുറിപ്പിന്റെ അവസാന ഭാഗം ഉദാഹരണം മാത്രമാണ് സുഹൃത്തുക്കളെ, അതിനെ സാമാന്യ വല്ക്കരിക്കരുത്. പിന്നെ, ശ്രേഷ്ഠ വര്‍ഗത്തിലെ ചിലരോട് കൂടി കുറച്ചുനാള്‍ അടുത്ത് ഇടപഴകേണ്ട സാഹചര്യം എനിക്കുണ്ടായിട്ടുണ്ട്. അതുകൊണ്ട് വ്യക്തിപരമായി അല്പം അറിയാം. ഇന്ത്യയില്‍ പല "ഓള്‍ ഇന്ത്യ സര്‍വിസ്" ഉണ്ടെങ്കിലും ശ്രേഷ്ഠര്‍ ഐ.എ.എസ്. കാര്‍ മാത്രമാണ്...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ