ബഹുമാനപ്പെട്ട കേരള മന്ത്രിമാര്‍ വായിച്ചറിയുവാന്‍,
കേരളത്തിലെ പത വികസനത്തിന് ചില ഉപായങ്ങള്‍ ആണ് ഈ പാവപ്പെട്ടവന്‍ ഇവിടെ നിര്‍ദേശിക്കുന്നത്.
ഏതൊക്കെ പാതകളാണ് വികസിപ്പിക്കുവാന്‍ പോകുന്നത് എന്നത് നേരത്തെ വിജ്ഞാപനം ചെയ്യുക. ടി പാതകളുടെ ഇരുവശവും എത്ര സ്ഥലം ഏറ്റെടുക്കുവാന്‍ ഉദ്ദേശിക്കുന്നു എന്നതും, അവയില്‍ നിലവില്‍ എത്ര / എന്തൊക്കെ സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റു വസ്തു വകകള്‍ എന്നും വിജ്ഞാപനം ചെയ്യുക. ടി വസ്തു ഉടമകള്‍ക്ക് വിജ്ഞാപനത്തിന്റെ കോപിയും സ്ഥലം ഒഴിഞ്ഞു പോകേണ്ട സമയ പരിധിയും കൈമാറുക.
വസ്തുവിന്റെ വില നിശ്ചയിക്കുമ്പോള്‍, സൌജന്യ സമയം അനുവദിക്കണം. ടി സൌജ്യന സമയം വസ്തുവിന് നല്‍കാവുന്ന ഏറ്റവും ഉയര്‍ന്ന വില അനുവദിക്കണം. അവസാന സമയ പരിധി അടുക്കുന്തോറും ക്രമമായി വസ്തുവിന്റെ വില കുറയുമെന്നും അത് കഴിഞ്ഞാല്‍, വസ്തു പുറംപോക്കായി കരുതി വില നല്‍കാതെ നിര്‍ബന്ധപൂര്‍വം ഏറ്റെടുക്കുമെന്നും വിജ്ഞാപനത്തില്‍ എടുത്തു പറയേണ്ടതാണ്. ഇങ്ങനെ ഒരു വ്യവസ്ഥ വന്നാല്‍, ചൂതാട്ടക്കാര്‍ ആദ്യമേ വസ്തു സര്‍ക്കാരിനു കൈമാറ്റം ചെയ്തു മാതൃക കാണിക്കും. (ചൂതാട്ടക്കാര്‍ എന്നതുകൊണ്ട് രാഷ്ട്രീയക്കരെയോ അവര്‍ക്ക് വേണ്ടപ്പെട്ടവരെയോ അല്ല ഉദ്ദേശിച്ചത് എന്ന് സദയം കണക്കാക്കുക).
ഇത്രയൊക്കെ ആയിട്ടും വസ്തു നിശ്ചിത സമയ പരിധിക്കുള്ളില്‍ സര്‍ക്കാരിനു അടിയറ വച്ചിട്ടില്ല എങ്കില്‍, വളരെ വലിയ സ്ഥാപിത താല്പര്യങ്ങള്‍ വസ്തു ഉടമകള്‍ക്ക് ഉണ്ടെന്നു ധരിക്കെണ്ടാതാണ്. അവരെ വരുതിയിലാക്കാന്‍ താഴെ പറയുന്ന ഉപാധികള്‍ പരീക്ഷിക്കാവുന്നതാണ്.
ടി വസ്തുവകകളില്‍ നിര്‍ദേശിച്ച സമയപരിധി കഴിഞ്ഞിട്ടുള്ള കാലാവധിക്കു യാതൊരുവിധ വ്യാപാര വ്യവസായങ്ങള്‍ക്കോ മരാമത് പണികള്‍ക്കോ അനുമതി നല്‍കാതിരിക്കാന്‍ ടി വസ്തു ഏതു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലാണോ, അതാത് സ്ഥപനങ്ങള്‍ക്ക് വ്യക്തമായ നിര്‍ദേശം നല്‍കണം. കൂടാതെ, വസ്തു നികുതി, കെട്ടിട നികുതി മുതലായവ ടി വസ്തുവകളിന്മേല്‍ ഈടാക്കതിരിക്കാനും, ബാധ്യതാ സര്‍ട്ടിഫിക്കറ്റുകളില്‍ വസ്തുവിന്റെ വിലക്ക് തുല്യമായ ബാധ്യത വസ്തു ഉടമകള്‍ക്ക് ഉണ്ടെന്നു രേഖപ്പെടുത്താനും നിര്‍ദേശം നല്‍കണം. വസ്തുവിന്റെ ക്രയ വിക്രയം കര്‍ശനമായി തടയണം എന്നും നിര്‍ദേശം നല്‍കണം. ഇതിനു വിപരീതമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്നും കര്‍ശനമായും സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം ഈടാക്കെണ്ടാതാണ്.
സമയ പരിധിക്ക് ശേഷം വില്പനാനുമതി നിഷേധിക്കുകയാല്‍, അതിനു ശേഷം ടി വസ്തു വകകളില്‍ നടത്തുന്ന സകലമാന വ്യാപാരവും നിയമ വിരുദ്ധമാകുകയും തന്നിമ്മിത്തം സര്‍ക്കാരിനു ടി വ്യാപാര സ്ഥാപനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യാവുന്നതുമാണ്.
സമയ പരിധി തീരുന്ന ദിവസം മുതല്‍ ടി വസ്തു വകകളില്‍ വൈദ്യുതി കുടിവെള്ള ബന്ധങ്ങള്‍ ബന്ധനം ചെയ്യേണ്ടതാണ്. അന്നേ ദിവസം മുതല്‍ ടി വസ്തു വകകളില്‍ ഏതു വിധത്തിലുമുള്ള വൈദ്യുതി ഉപഭോഗം നിയമ ലംഘനമായി കണക്കാക്കണം. കുടിവെള്ളം ഒഴികെയുള്ള ജല വിനിയോഗവും അപ്രകാരം ആക്കണം. കൂടാതെ, മണ്ണെണ്ണ, പാചക വാതകം തുടങ്ങിയവയുടെ ഉപഭോഗവും നിയമ വിരുധമാക്കണം. ടെലിഫോണ്‍, കേബിള്‍ ടി.വി. ബന്ധങ്ങളും അവസാനിപ്പിക്കണം.
സമയ പരിധി തീരുന്ന ദിവസം മുതല്‍ പാത വികസനം പൂര്‍ണ്ണമാകുന്നത് വരെ, ടി പാതകളില്‍ കൂടി സര്‍ക്കാര്‍ വാഹങ്ങള്‍ ഒഴികെയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിക്കണം. പാതയുടെ ഇരുവശവും തകര പലകകള്‍ കൊണ്ട് വേലി കെട്ടുകയും, ഒഴിഞ്ഞു പോകുന്നതുവരെ അവയുടെ പരിപൂര്‍ണ്ണ സംരക്ഷണം ഒഴിഞ്ഞു പോകാത്ത വസ്തു ഉടമകളുടെ ചുമതലയില്‍ എല്പിക്കെണ്ടാതുമാണ്. ടി വസ്തുവകകളില്‍ ഒഴിഞ്ഞു പോകാന്‍ കൂട്ടാക്കാത്ത സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാരെ ഉടനടി പിരിച്ചുവിടണം. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെ പിരിച്ചു വിടാന്‍ സ്ഥാപന ഉടമകള്‍ക്ക് നിര്‍ദേശം നല്‍കുകയും വേണം. ടി വസ്തു ഉടമകള്‍ക്കുള്ള സകലവിധ ഇന്‍ഷുറന്‍സ് പരിരക്ഷകളും എടുത്തു മാറ്റേണ്ടതാണ്.
ചുരുക്കി പറഞ്ഞാല്‍, മൂരാച്ചികളെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുതെണ്ടാതാണ്.
ഇക്കാര്യങ്ങള്‍ എല്ലാം തന്നെ, നിയമസഭയില്‍ അവതരിപ്പിച്ചു നിയമമാക്കെണ്ടാതാണ്.
മേല്പടി പ്രവര്‍ത്തനങ്ങള്‍ പലവിധത്തിലുള്ള എതിര്‍പ്പുകള്‍ താല്പര കക്ഷികളില്‍ നിന്നും ക്ഷണിച്ചു വരുത്തും. താല്പര കക്ഷികളില്‍, മനുഷ്യാവകാശ പ്രവര്‍ത്തകരും അവരെപോലെ മനുഷ്യത്വം കാണിക്കാത്ത മറ്റുള്ളവരും ഉണ്ടാകും. എന്നാല്‍ അതൊന്നും അത്ര കാര്യമായ് എടുക്കേണ്ടതില്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, ഓരോ തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്തെ ജയിപ്പിക്കുകയെ മലയാളികള്‍ ചെയ്യുകയുള്ളൂ. അതുകൊണ്ട് ധൈര്യമായി (അതുണ്ടെങ്കില്‍) ഇപ്രകാരം ചെയ്യാവുന്നതാണ്.
പണ്ഡിറ്റ് ഗുണ്ടുകാട് ഗുരുദാസ്
നവ രാഷ്ട്രീയ വിചിന്തകന്‍.

പാത വീതി കൂട്ടല്‍ വളരെ കുറച്ചു മനുഷ്യര്‍ക്ക് മാത്രം നേട്ടം ഉണ്ടാക്കുന്ന കാര്യമല്ല, മറിച്ചു രാജ്യതിനാകമാനം ലാഭം ഉണ്ടാക്കുവാനുള്ള ജനക്ഷേമ പ്രവര്‍ത്തനമാണ്. ഇവിടെ പൊതുവായി പാത വികസനം എന്ന് പറയുന്നു എങ്കിലും, ജനോപകാര പ്രഥമായ ഏതു പ്രവര്‍ത്തനത്തിനും സ്ഥലം ആവശ്യമായി വരികയില്‍, ഇത് പ്രയോഗിക്കാവുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ