ഇന്നത്തെ കേരള കൌമുദിയില്‍ വന്നിട്ടുള്ള ഒരു വാര്‍ത്തയാണ് . ബഹു. മന്ത്രി ശ്രീ. വി.എസ്. ശിവകുമാറിന്റെ വാക്കുകള്‍ കേരള കൌമുദി അതുപോലെ ഉധരിച്ചതാണോ എന്ന് എനിക്ക് നിശ്ചയം ഇല്ല. അങ്ങനെ ആണെങ്കില്‍ പ്രശ്നമൊന്നുമില്ല.
"ഞാനൊരു നായരല്ല, ഈഴവനല്ല, മുസ്ലിമല്ല, ക്രിസ്ത്യാനിയല്ല, നാടാരുമല്ല; ഞാനിതെല്ലാമാണ്." എന്നാണ് ശ്രീ വി.എസ്. ശിവകുമാര്‍ പറഞ്ഞിരിക്കുന്നു എന്ന് കേരള കൌമുദി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒരാള്‍ സ്വയം അങ്ങനെ പറഞ്ഞാല്‍ നാം വിശ്വസിച്ചേ പറ്റൂ. പണ്ട് ശ്രീകൃഷ്ണന്‍ ഏതാണ്ട് ഇതേ അര്‍ഥം വരുന്ന രീതിയില്‍ പറഞ്ഞപ്പോള്‍ നാം എല്ലാരും വിശ്വസിചില്ലേ, പിന്നെന്താ ഒരു മന്ത്രി പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റാത്തത്?
ഇനി അങ്ങനെ അല്ല, മന്ത്രിയുടെ വാക്കുകള്‍ വളച്ചൊടിച്ചു പത്രം ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്തതാണെങ്കില്‍, ബഹുമാനപ്പെട്ട പത്രാധിപര്ജീ, താങ്കള്‍ ഇങ്ങനെ ബഹുമാന്യരെ അപമാനിക്കരുത്. (ആരാണ് ബഹുമാന്യര്‍ എന്ന് നിങ്ങള്ക്ക് തീരുമാനിക്കാം...)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ